സ്വന്തം വസതിയിൽ കോവിഡ് കെയർ സെന്റർ ഒരുക്കി സംസ്ഥാന ആഭ്യന്തരമന്ത്രി

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി.

ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

“കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ നൽകും,” എന്ന്  സ്വവസതിയിലെ സജ്ജീകരണങ്ങൾ പരിശോധിച്ചതിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ഷിഗാവ് അസംബ്ലി നിയോജകമണ്ഡലത്തെയാണ് ആഭ്യന്തരമന്ത്രി പ്രതിനിധീകരിക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
[masterslider id="10"]

Related posts