ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത് ബെംഗളൂരു മഹാനഗര പാലികെക്കും (ബിബിഎംപി) നിർദേശം നൽകി. മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഈ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ…
Read MoreAuthor: WEB TEAM
സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ. ചികിത്സക്ക് ജില്ലാ ആശുപത്രികൾ സജ്ജം : ആരോഗ്യ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ എല്ലാ ജില്ലാ ആശുപത്രികളും മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മുന്നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്ന് ഡോ. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. “ആംഫോട്ടെറിസിൻ ബി യുടെ 1,150 കുപ്പികൾ കേന്ദ്രം ഇപ്പോൾ നമ്മൾക്ക് അനുവദിച്ചിട്ടുണ്ട്. 20,000 കുപ്പികൾ നൽകാൻ ഞങ്ങൾ ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുമായി ഞാൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടാതെ 17 സർക്കാർ മെഡിക്കൽ കോളേജുകളും ബ്ലാക്ക് ഫംഗസ്…
Read Moreറെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.
ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. “എസ് ആർ എഫ് ഐഡി അനുസരിച്ച് റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ…
Read Moreരണ്ടാം കോവിഡ് തരംഗത്തിൽ സംസ്ഥാനത്ത് 190 അഭിഭാഷകർ മരണപ്പെട്ടു : ചീഫ് ജസ്റ്റിസ്
ബെംഗളൂരു: സംസ്ഥാനത്തെ 190 അഭിഭാഷകരും 16 ജുഡീഷ്യൽ സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പറഞ്ഞു. ഇതുകൂടാതെ, 19 ജുഡീഷ്യൽ ഓഫീസർമാർക്കും 660 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് ബാധിച്ചു എന്നും അവരിൽ ഭൂരിഭാഗവുംസുഖം പ്രാപിച്ചു എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് തടയാനുള്ള ഒരു നടപടി എന്ന നിലയിൽ, കോടതികൾ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഇത് വ്യവഹാരികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക്, നീതിക്കായി കാത്തിരിക്കുന്ന തൊഴിലാളിവർഗത്തിനും ജയിലുകളിൽ കഴിയുന്നവർക്കും നീതി ലഭിക്കാനുള്ള ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് ഓക…
Read Moreതുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് ഓക്സിജൻ എക്‌സ്പ്രെസ്സുകൾ നഗരത്തിലെത്തി
ബെംഗളൂരു: ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച രാവിലെ 7.30 ന് വൈറ്റ്ഫീൽഡിലെഇൻലാൻഡ് കണ്ടൈനർ ഡിപ്പോയിൽ (ഐസിഡി) എത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 120 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വഹിക്കുന്ന ആറ് ക്രയോജനിക് കണ്ടൈനറുകളാണ് ഈട്രെയിനിൽ ഞായറാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയത്. ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് വെള്ളിയാഴ്ച രാത്രി 11.35 ന് പുറപ്പെട്ടതാണ്. ഏഴാമത്തെയും എട്ടാമത്തെയും ഓക്സിജൻ എക്സ്പ്രസ്സ്സുകൾ യഥാക്രമം വെള്ളിയാഴ്ചയുംശനിയാഴ്ച്ചയുമായി നഗരത്തിലെത്തിയിരുന്നു. ഏഴാമത്തെ ട്രെയിനിൽ 120 ടണ്ണും എട്ടാമത്തെ ട്രെയിനിൽ 109.2 ടണ്ണും വീതം മെഡിക്കൽ ഓക്സിജൻ ഉണ്ടായിരുന്നതായി…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ഒഴിയാതെ ഐ സി യു ബെഡുകൾ
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരത്തിലെ ആശുപത്രികളിലെ ലഭ്യമായ ഐ സി യു ബെഡുകളുടെ എണ്ണം ഇപ്പോഴും കൂടിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ ആളുകൾ മടി കാണിക്കുന്നതും ചികിത്സ ലഭിക്കുവാൻ കാലതാമസം നേരിടുന്നതും മൂലമാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നു. അതേസമയം, വി ഐ പി കൾക്കും മറ്റ് സ്വാധീനമുള്ള ആളുകൾക്കുമായി ഐ സിയു കിടക്കകൾ മാറ്റിവെക്കുന്നതും ഈ കിടക്കകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ തടസ്സം സൃഷ്ട്ടിക്കുന്നതിൽ കാരണമാകുന്നുണ്ട് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. നഗരത്തിൽ സർക്കാർ–ക്വാട്ടയിൽ കോവിഡ്…
Read Moreലോക്ക്ഡൗൺ നിയമലംഘനം; ഒരു ദിവസം പോലീസ് പിടിച്ചെടുത്തത് 2000 വാഹനങ്ങൾ
ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവർക്കെതിരെ ഒരു ദിവസത്തിനുള്ളിൽ ബെംഗളൂരു പോലീസ് 2,039 വാഹനങ്ങൾ (വൈകുന്നേരം 5 വരെ) പിടിച്ചെടുക്കുകയും 20 എഫ് ഐ ആറും 94 നോൺ–കോഗ്നൈസബിൾ റിപ്പോർട്ടും (എൻസിആർ) രജിസ്റ്റർ ചെയ്യുകയും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം (എൻഡിഎംഎ) കേസെടുക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 22 വാഹന യാത്രികരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ഡി എം എ, കർണാടക പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Details of the vehicles seized for violation of #COVID19 guidelines:…
Read Moreകോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.
ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബിഎസ് യെദിയൂരപ്പ സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്” എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്. “കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ…
Read More18-44 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക ബഹുദൂരം മുന്നിൽ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു. 18 മുതൽ 44 വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ ഈ പ്രായപരിധിയിൽ പെട്ടവരിൽ 50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം…
Read Moreനഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി; രണ്ട് കേന്ദ്രങ്ങളിലായി 240 കിടക്കകൾ.
ബെംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ, നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി സ്ഥാപിച്ചു. ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ളതുമായ രോഗികളുടെ ചികിത്സയ്ക്കായി 240 കിടക്കകൾ കൂടി ഈ രണ്ട് കോവിഡ് കെയർ സെന്ററുകളിലായി സജ്ജമാക്കിയിട്ടുണ്ട്. 140 കിടക്കകളുള്ള ഒരു സെന്റർ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ 100 കിടക്കകളുള്ള മറ്റൊരു കേന്ദ്രം ശനിയാഴ്ച പ്രവർത്തനമാരംഭിക്കും ഇന്ദിരാനഗറിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് സമീപമുള്ള എൻഡോക്രൈനോളജി സെന്ററിലെ പുതിയ കോവിഡ് കെയർ സെന്റർ വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് റോഡിലുള്ള കേന്ദ്ര…
Read More