18-44 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക ബഹുദൂരം മുന്നിൽ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്.

18 മുതൽ 44  വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു.

18 മുതൽ 44  വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ പ്രായപരിധിയിൽ പെട്ടവരിൽ  50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം തമിഴ്‌നാട് 41,000 ഡോസുകൾ നൽകി. കേരളവും ആന്ധ്രയും യഥാക്രമം 7,401, 4,605 ​​എന്നിങ്ങനെയാണ് 18 മുതൽ 44 വയസ് വരെ ഉള്ളവർക്ക് വാക്സിനേഷൻ ചെയ്തിരിക്കുന്നത്.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

തെലങ്കാനയിൽ  500 ഉം പുതുച്ചേരിയിൽ 4 ഉം പേർ മാത്രമാണ് ഈ പ്രായപരിധിയിൽ നിന്ന് വാക്സിനേഷൻ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts