തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് ഓക്സിജൻ എക്‌സ്പ്രെസ്സുകൾ നഗരത്തിലെത്തി

ബെംഗളൂരു: ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച രാവിലെ 7.30 ന് വൈറ്റ്ഫീൽഡിലെഇൻലാൻഡ് കണ്ടൈനർ ഡിപ്പോയിൽ (ഐസിഡി) എത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 120 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വഹിക്കുന്ന ആറ് ക്രയോജനിക് കണ്ടൈനറുകളാണ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് വെള്ളിയാഴ്ച രാത്രി 11.35 ന് പുറപ്പെട്ടതാണ്.

ഏഴാമത്തെയും എട്ടാമത്തെയും ഓക്സിജൻ എക്സ്പ്രസ്സ്സുകൾ യഥാക്രമം വെള്ളിയാഴ്ചയുംശനിയാഴ്ച്ചയുമായി നഗരത്തിലെത്തിയിരുന്നു. ഏഴാമത്തെ ട്രെയിനിൽ 120 ടണ്ണും എട്ടാമത്തെ ട്രെയിനിൽ 109.2 ടണ്ണും വീതം മെഡിക്കൽ ഓക്സിജൻ ഉണ്ടായിരുന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts