നഴ്‌സുമാരുടെ കുറവ് ആശങ്കപ്പെടുത്തുന്നു; പുതിയ നഴ്‌സിങ് കോളേജുകൾക്ക് അനുമതി നൽകും

ബെംഗളൂരു: സംസ്ഥാനത്ത്
കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുമ്പോഴും രോഗികളെ പരിചരിക്കാൻ മതിയായ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. ഐസിയുകളിലും വാർഡുകളിലും വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ് നിലവിലുള്ളത്.

“നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ ആവശ്യമെങ്കിൽ നഴ്‌സിങ് കോളേജുകൾ ആരംഭിക്കാൻ അനുമതി നൽകും. പുതിയ നഴ്‌സിങ് കോളേജുകൾക്ക് അനുമതി നൽകേണ്ടെന്നായിരുന്നു സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുകയാണ്.” മന്ത്രി മുരുഗേഷ് ആർ. നിറാനി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഴ്‌സിങ് കോളേജുകൾ ആരംഭിക്കാൻ മുന്നോട്ട് വരുകയാണെങ്കിൽ അനുമതി നൽകുമെന്നും മന്ത്രി വെളിപ്പെടുത്തി.

കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നോട്ടുവരാൻ മറ്റുള്ളവരെയും ഇത് പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us