ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ചൊവ്വാഴ്ച വേണ്ടെന്ന് വെച്ചതോടെ, രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) പരീക്ഷകൾ എപ്പോൾ, എങ്ങനെ നടത്താമെന്ന തീരുമാനത്തിൽ വ്യക്തമായ ഒരു തീരുമാനം കർണാടക സർക്കാർ എത്രയും പെട്ടന്ന് തന്നെ എടുക്കുന്നതായിരിക്കും. വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയും കണക്കിലെടുത്ത് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കുമെന്ന് പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ സന്ദർശിക്കും എന്നും അറിയിച്ചു.
Read MoreAuthor: WEB TEAM
സ്വന്തം മകന് മരുന്നു വാങ്ങാൻ 280 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്ത് ഒരു പിതാവ്.
ബെംഗളൂരു: 45 കാരനായ ഒരാൾ ലോക്ക്ഡൗൺ സമയത്ത് മകന് മരുന്ന് വാങ്ങാൻ 280 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി മൈസൂരുവിൽ നിന്നും ബെംഗളൂരു നഗരത്തിലേക്കെത്തി. മൈസൂരുവിൽ നിന്നുള്ള കൽപ്പണികാരനായ ആനന്ദ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലേക്കാണ് (നിംഹാൻസ്) സൈക്കിൾ ചവിട്ടി എത്തിയത്. തിരുമകുഡാൽ നർസിപൂർ താലൂക്കിലെ ഗാനിഗാനകോപ്പാലു ഗ്രാമത്തിൽ താമസിക്കുന്ന ആനന്ദ് മെയ് 23 ന് വീട്ടിൽ നിന്ന് ഇറങ്ങി. യാത്രാമധ്യേ അദ്ദേഹം വിശ്രമിക്കാൻ കനകപുരയിലെ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്നു തുടർന്ന് അദ്ദേഹം ബനശങ്കരിയിലെത്തി, അവിടെ ചില നാട്ടുകാർ അദ്ദേഹത്തിന് പാർപ്പിടവും ഭക്ഷണവും നൽകി. അന്ന്…
Read Moreമഹാദേവപുരയിൽ 250 കിടക്കകളുള്ള പുതിയ സർക്കാർ ആശുപത്രി വരുന്നു.
ബെംഗളൂരു: നഗരത്തിലെ മഹാദേവപുരയിൽ 250 കിടക്കകളുള്ള സർക്കാർ ആശുപത്രി നിർമ്മിക്കുമെന്ന് സംസ്ഥാന വനം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും മഹാദേവപുര നിയോജകമണ്ഡലത്തിലെ എം എൽ എ യുമായ അരവിന്ദ് ലിംബാവലി തിങ്കളാഴ്ച്ച അറിയിച്ചു. “ബെംഗളൂരുവിൽ കൂടുതൽ ആശുപത്രികൾ നിർമിക്കാൻ സംസ്ഥാനത്തെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും,” എന്ന് മന്ത്രി പ്രസ്താവനയിൽപറഞ്ഞു. കെട്ടിടത്തിൽ കുട്ടികൾക്കായി പ്രത്യേക വാർഡും പ്രസവ വാർഡും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയിൽ ഉണ്ടായിരിക്കും എന്നും മന്ത്രി അറിയിച്ചു.
Read Moreബ്ലാക്ക് ഫംഗസ് കേസുകളിൽ വർദ്ധനവ്;പുതിയ നിർദ്ദേശവുമായി സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്ത് മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച രോഗികളുടെ എണ്ണം 481 ആയി ഉയർന്ന സാഹചര്യത്തിൽ കോവിഡ് 19 അണുബാധയുടെ ആദ്യ ആഴ്ചയിലെ ചികിത്സയിൽ രോഗികൾക്ക് സ്റ്റിറോയിഡുകൾ നൽകരുതെന്ന് സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കോവിഡ് ചികിത്സയുടെ ആദ്യ ആഴ്ചയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് പ്രധാന കാരണമാണെന്ന്, അണുബാധയുടെ ഉറവിടം പഠിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. “കോവിഡ് 19 ചികിത്സയുടെ രണ്ടാമത്തെ ആഴ്ച മുതൽ മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ.95 ഓളം ബ്ലാക്ക് ഫംഗസ് രോഗികൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ…
Read Moreകോവിഡ് വാക്സിനേഷന് വേണ്ട തുക കണ്ടെത്താൻ ഒരു പുതിയ നിർദ്ദേശവുമായി പൊതുജനാരോഗ്യ വിദഗ്ധർ
ബെംഗളൂരു: കോവിഡ് വാക്സിനേഷന് വേണ്ടി കണ്ടെത്തേണ്ട അധിക വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ പുകയില ഉൽപന്നങ്ങളുടേയും കോമ്പൻസേഷൻ സെസ്സ് വർദ്ധിപ്പിക്കണമെന്ന് ബെംഗളൂരുവിലെ പൊതുജനാരോഗ്യ വിദഗ്ധർ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. അതുവഴി കോവിഡ് 19 വാക്സിനുകൾ സർക്കാറുകൾക്ക് വാങ്ങാൻ സാധിക്കും എന്നും പുകയില നികുതി വർദ്ധിപ്പിക്കുന്നത് നിലവിലുള്ള കോവിഡ് പ്രതിസന്ധിക്കിടയിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പുകയില ഉൽപന്നങ്ങളുടെ വില കൂടുന്നതോടെ പുകയില ഉപയോഗത്തിന് കുറവ് വരും എന്നും ഇത് യുവാക്കളെ പുകയില ഉപയോഗം ആരംഭിക്കുന്നതിൽ നിന്നും തടയും എന്നും ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് ഡയറക്ടർ (പോളിസി ആൻഡ് സ്ട്രാറ്റജി)…
Read Moreറെംഡിസിവർ കുത്തിവയ്ക്കാൻ രോഗിയിൽ നിന്ന് വൻ തുക ആവശ്യപ്പെട്ട ആശുപത്രിക്കെതിരെ കേസെടുത്തു.
ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ ഒരു ആശുപത്രി റെംദെസിവിർ കുത്തിവയ്പ്പ് നടത്താൻ ഒരു രോഗിയിൽനിന്ന് 15,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം. ഇതേ തുടർന്ന് പ്രശാന്ത് നഗറിലെ ഭാരതി ആശുപത്രിക്കെതിരെ വിജയനഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബി.ബി.എം.പിയിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ രാജേന്ദ്രയുടെ പരാതി പ്രകാരം ജെ പി നഗറിൽ നിന്നുള്ള 64 കാരിയെ മെയ് എട്ടിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാർ റെംദെസിവിറിന് ആവശ്യപ്പെട്ട 15,000 രൂപ നൽകാൻ കഴിയാത്തതിനാൽ ഡ്രഗ് ഇൻസ്പെക്ടർ ഹരീഷിനെ രോഗിയുടെ ബന്ധുക്കൾ സമീപിച്ചു.…
Read Moreഅസംഘടിത മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള കുത്തിവയ്പ്പ് ആരംഭിച്ച് ബിബിഎംപി
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അസംഘടിത മേഖലയിൽ നിന്നുള്ളവർക്ക് കുത്തിവയ്പ് നൽകാനുള്ള നീക്കത്തിന് തുടക്കം കുറിച്ച് കൊണ്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ 250 ഓളം നിർമാണ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. നിർമാണത്തൊഴിലാളികൾക്ക് നഗരത്തിലെ ദാസപ്പ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ് നൽകിയത്. “സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഞങ്ങൾ 18 മുതൽ 44 വയസ്സ് വരെയുള്ള ഫ്രണ്ട്ലൈൻ വർക്കേഴ്സിന് വാക്സിനേഷൻ നൽകി തുടങ്ങിയിട്ടുണ്ട്,” എന്ന് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “ ഞങ്ങൾ ഓട്ടോ ഡ്രൈവർമാർ, ബെസ്കോം തൊഴിലാളികൾ , ശ്മശാന തൊഴിലാളികൾ തുടങ്ങി…
Read Moreകോവിഡ് പരിശോധനാ ഫലം വൈകി; 40 ലാബുകൾക്ക് പണികിട്ടി.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റ് ഫലങ്ങൾ ലഭ്യമാക്കുവാൻ വൈകിയതിന് സംസ്ഥാനത്തെ 40 ലബോറട്ടറികൾക്ക് എതിരായി മൊത്തം 20.20 ലക്ഷം രൂപ പിഴ ചുമത്തിയതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. പട്ടികയിൽ ഒൻപത് സർക്കാർ ലാബുകളും 31 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നുണ്ടെന്നും മെയ് 8 മുതൽ ഇവർക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട് എന്നും കോവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അശ്വത് നാരായണൻ പറഞ്ഞു. “24 മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 10,103 ആണ്. ഇതിൽ 3,034 കേസുകൾ സർക്കാർ…
Read Moreരണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനം: സൂചന നൽകി മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സാമൂഹിക, സാമ്പത്തിക ഗ്രൂപ്പുകളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനങ്ങൾ നേരിട്ടതിന് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സൂചന നൽകി. “കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച കോവിഡ് ദുരിതാശ്വാസ പാക്കേജിൽ നിന്ന് നിരവധി ഗ്രൂപ്പുകളെ ഒഴിവാക്കിയതായി എനിക്കറിയാം. ഇത്തരം വിഷയങ്ങൾ ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്, അടുത്ത 10 മുതൽ 12 ദിവസത്തിനുള്ളിൽ മറ്റൊരു പാക്കേജ് പ്രഖ്യാപിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, ” എന്ന് ബെംഗളൂരുവിലെ ബി ബി എം പി കോൾ സെന്ററിലെ പ്രവർത്തനങ്ങൾ അവലോകനം…
Read Moreസംസ്ഥാനത്തിന് 1.25 ലക്ഷം ഡോസ് കോവാക്സിൻ കൂടി.
ബെംഗളൂരു: കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന കുറവ് കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്തിന് 1.25 ലക്ഷം കോവാക്സിൻ ഡോസുകൾ കൂടി ലഭിച്ചു. സെൻട്രൽ ക്വാട്ടയിലാണ് സംസ്ഥാനത്തിന് ഇന്ന് 1.25 ലക്ഷം ഡോസ് കോവാക്സിൻ ലഭിച്ചിരിക്കുന്നത്. Karnataka received 1.25 lakh doses of COVAXIN today under the Central quota.🔶 Total Covaxin doses received under Central quota is 12,91,280🔶 Total Covaxin doses received under direct purchase is 1,44,170. — Dr…
Read More