മഹാദേവപുരയിൽ 250 കിടക്കകളുള്ള പുതിയ സർക്കാർ ആശുപത്രി വരുന്നു.

ബെംഗളൂരു: നഗരത്തിലെ മഹാദേവപുരയിൽ 250 കിടക്കകളുള്ള സർക്കാർ ആശുപത്രി നിർമ്മിക്കുമെന്ന് സംസ്ഥാന വനം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും മഹാദേവപുര നിയോജകമണ്ഡലത്തിലെ എം‌ എൽ‌ യുമായ അരവിന്ദ് ലിംബാവലി തിങ്കളാഴ്ച്ച അറിയിച്ചു.

“ബെംഗളൂരുവിൽ കൂടുതൽ ആശുപത്രികൾ നിർമിക്കാൻ സംസ്ഥാനത്തെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും,” എന്ന് മന്ത്രി പ്രസ്താവനയിൽപറഞ്ഞു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

കെട്ടിടത്തിൽ കുട്ടികൾക്കായി പ്രത്യേക വാർഡും പ്രസവ വാർഡും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടായിരിക്കും എന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts