ബെംഗളൂരു: ഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി. ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി “പോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ…
Read MoreAuthor: WEB TEAM
ഗുണനിലവാരമില്ലാത്ത ടൈലുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു
ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി ആർ അശോക പണികളിലെ ഗുണനിലവാരമില്ലായ്മയെ നിശിതമായി വിമർശിച്ചു. 540 മീറ്റർ റോഡിൽ ടൈലുകൾ മാറ്റി ഇടാൻ അദ്ദേഹം കരാറുകാരനോട് ഉത്തരവിട്ടു. “ പണികളിലെ ഗുണനിലവാരമില്ലായ്മയെ സംബന്ധിച്ച് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന നിലവാരമുള്ള ടൈലുകൾ മാറ്റി സ്ഥാപിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടൈലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും കരാറുകാരൻ വഹിക്കും, സർക്കാർ അധിക പണം ചെലവഴിക്കില്ല. ടൈലുകൾ മാറ്റി ഇടുന്ന സമയത്ത് ഗുണനിലവാരം പരിശോധിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ കൊമേർഷ്യൽ സ്ട്രീറ്റിലെ ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ…
Read Moreപൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.
ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി. നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺ–കോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം…
Read Moreപഴങ്ങൾക്കും പച്ചക്കറികൾക്കും ഹോപ്കോംസ് കിഴിവ് പ്രഖ്യാപിച്ചു.
ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിങ്കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹോപ്കോംസ്) സ്വാതന്ത്ര്യദിനത്തോടും വരമഹാലക്ഷ്മി പൂജയോടുംഅനുബന്ധിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചു. “നിലവിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും വില വിപണിയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഉത്സവ സീസണിൽ ഹോപ്കോംസ് വില വർദ്ധിപ്പിക്കില്ല. കൂടാതെ ഉപഭോക്താക്കൾക്ക് കിഴിവ് നൽകാനും ഞങ്ങൾതീരുമാനിച്ചു,” എന്ന് ഹോപ്കോംസ് മാനേജിങ് ഡയറക്ടർ ഉമേഷ് എസ് മിർജി പറഞ്ഞു. ഹോപ്കോംസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഓഗസ്റ്റ് 13 നും 20 നും ഇടയിൽ പഴങ്ങൾക്കുംപച്ചക്കറികൾക്കും കിഴിവ് ലഭിക്കും.
Read Moreകോവിഡ് പരിശോധന ഫലത്തിൽ പിഴവ്;സ്വകാര്യ ലാബിന് കാരണം കാണിക്കൽ നോട്ടീസ്.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് റിപ്പോർട്ടുകളിലെ പിശകുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെതുടർന്ന്, ഐ സി എം ആർ പോർട്ടലിൽ തെറ്റായ രോഗിയുടെ വിശദാംശങ്ങൾ നൽകിയതിന് സ്വകാര്യലാബിനെതിരെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈയാഴ്ച നഗരത്തിലെ 31 കാരനായ ഒരു അഭിഭാഷകക്ക് അപരിചിതരുടെ കോവിഡ് 19 ടെസ്റ്റ് റിസൾട്ട് റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രശ്നം പുറത്തുവന്നത്. റിസൾട്ട് വന്ന വ്യക്തികളിൽ ഒരാൾക്കൊപ്പം അഭിഭാഷക ഓഗസ്റ്റിൽ ഒരു കോവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നു, തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി എച്ച് സി ജി ആശുപത്രിയിലെ…
Read Moreസംസ്ഥാനത്തെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് എച്ച്.എം.മെഡൽ.
ബെംഗളൂരു: അന്വേഷണത്തിലെ മികവിനായി കർണാടകയിൽ നിന്നുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ അടക്കം152 ഉദ്യോഗസ്ഥർക്ക് എച്ച്എം മെഡൽ നൽകി ആദരിച്ചു. 2021 ഇൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുലർത്തിയ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിന് ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ ഇൻവെസ്റ്റിഗേഷൻ‘ ലഭിച്ച രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ആറ് പോലീസുകാരും ഉൾപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 28 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർക്കാണ് അവാർഡ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ്…
Read Moreഇനി ഒരു ലോക്ക്ഡൗണിന് സാധ്യത ഉണ്ടോ ? റെവന്യൂ മന്ത്രിയുടെ പ്രതികരണം…
ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാറിന് പദ്ധതിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക വ്യക്തമാക്കി. കോവിഡ് 19 കേസുകളിൽ പുതിയതായി വർദ്ധനവ് ഉണ്ടാകുന്നതിനെ തുടർന്ന് ജനങ്ങളോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. “ബെംഗളൂരുവിൽ പെട്ടെന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉള്ള ഒരു നിർദ്ദേശവും ഇപ്പോൾ സർക്കാരിന് മുൻപിലില്ല,” എന്ന് മന്ത്രി അശോക പറഞ്ഞു. “ലോക്ക്ഡൗണും, ലോക്ക്ഡൌൺ പോലുള്ള മറ്റ് നിയന്ത്രണ നടപടികളും ആളുകളെ ബാധിക്കുന്നു എന്നും പകരം, സാഹചര്യം നിയന്ത്രണത്തിലാക്കാൻ കഴിയുന്ന മന്ദഗതിയിലുള്ള ഒരു കോവിഡ് നിയന്ത്രണസമീപനമാണ് ഞങ്ങൾ സ്വീകരിക്കുക” എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഇപ്പോൾ കോവിഡ് വ്യാപനം ആശ്വാസകരമായ അവസ്ഥയിലാണ്…
Read Moreമസ്തിഷ്ക മരണം സംഭവിച്ച കർഷകന്റെ അവയവങ്ങൾ ആറ് രോഗികൾക്ക് ദാനം ചെയ്തു
ബെംഗളൂരു: റോഡപകടത്തിൽ പെട്ട് ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (ടിബിഐ) ഉണ്ടായ 43 കാരനായ കർഷകന്മസ്തിഷ്ക മരണം സംഭവിച്ചു. മരിച്ചയാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ബെംഗളൂരുവിലെആറ് ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിച്ചു. തലക്ക് സാരമായി പരിക്കേറ്റബിഡാഡിയിലെ കർഷകനായ നഞ്ചുണ്ടയ്യയെ ജൂലൈ 26 നാണ് ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാൻ ഉടൻ CT സ്കാൻ ചെയ്തു. റിപ്പോർട്ടിൽ നിന്ന്, ആശുപത്രിയിലെ ഡോക്ടർമാർ രോഗിക്ക് ഡിഫ്യുസ് ആക്സോണൽ ഇൻജുറി ഉണ്ടായതായികണ്ടെത്തി. ഇത് കൂടാതെ താൽക്കാലിക അസ്ഥി ഒടിവുകൾ, വലത്, ഇടത്…
Read Moreഅനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിക്കുക; ബിബിഎംപിക്ക് ഹൈക്കോടതിയുടെ ഉത്തരവ്
ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബി ബി എം പി ചീഫ്കമ്മീഷണറോട് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, 2009 ൽ പുറപ്പെടുവിച്ചസുപ്രീം കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ബി ബി എം പി നടത്തിയ ശ്രമങ്ങളളെ അപലപിച്ചു. 2009 സെപ്റ്റംബർ 29 ലെ പൊതു സ്ഥലങ്ങളിലെ അനധികൃതമായ ആരാധനാലയങ്ങളെ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ഒരു സുവോ മോട്ടോ ഹർജി കേൾക്കവെ ആണ്ഹൈക്കോടതി…
Read More2022 ഒക്ടോബറോടെ ബെംഗളൂരു-മൈസൂരു ഹൈവേയുടെ 10 വരികളും പൂർത്തിയാക്കും
ബെംഗളൂരു: ബാംഗ്ലൂർ–മൈസൂരു സാമ്പത്തിക ഇടനാഴി പദ്ധതി 2022 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 10 വരി ഹൈവേ വരുന്നതോടെ മൂന്ന് മണിക്കൂർ യാത്രാ സമയം 90 മിനിറ്റായി കുറയും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. 117 കിലോമീറ്റർ നീളമുള്ള ഹൈവേയെ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. പ്രസാർ ഭാരതി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിർമ്മാണം യഥാക്രമം 2019 മെയ്, ഡിസംബർ മാസങ്ങളിൽ ആരംഭിച്ചു. ബെംഗളൂരു മുതൽ നിഡഗട്ട വരെയുള്ള 56 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒരു പാക്കേജിന്റെ ഭാഗമാണ്,…
Read More