10 ദിവസങ്ങള്‍ക്ക് ശേഷവും ചിക്കമംഗളുരുവിന് സമീപത്ത് വച്ച് കാണാതായ സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല;തിരച്ചില്‍ തുടരുന്നു;തിരിച്ച് വരവും കാത്ത് പ്രതീക്ഷയോടെ കുടുംബം.

ബെംഗളൂരു : കഴിഞ്ഞ മാസം 24 ന് കോഴിക്കോട് നിന്നും ശിവമോഗ്ഗയിലേക്ക് യാത്ര തിരിച്ച സോളോ റൈഡര്‍ സന്ദീപിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളുരു ജില്ലയിലേക്ക് കടന്ന സന്ദീപിന്റെ ബൈക്ക് (UM Renegade Commando bike-KL-18-V-911) തുംഗ നദിക്ക് സമീപം എൻ ആർ പുരയിൽ പാർക്ക് ചെയ്ത രീതിയിൽ കഴിഞ്ഞ ആഴ്ച  കണ്ടെത്തിയിരുന്നു , പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശൃംഗേരിക്ക് സമീപമാണ് ഇത്. സന്ദീപിന്റെ ഐഡി കാർഡും പേഴ്സും ലഗേജും വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു.ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായാണ് പോലീസിന്റെ നിഗമനം.…

Read More

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം.

കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.…

Read More

പെൺകുട്ടികൾ താമസിക്കുന്ന വാടക വീട്ടിൽ കുളിമുറിയിലും ബെഡ് റൂമിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും ഒളിക്യാമറ വച്ച് നഗ്നത ഷൂട്ട്‌ ചെയ്ത വീട്ടുടമസ്ഥന്‍ അറസ്റ്റില്‍.

ചെന്നൈ: പെൺകുട്ടികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഉടമസ്ഥൻ അറസ്റ്റിൽ. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാൾ വാടകക്ക് നൽകിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ശേഷം ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ്…

Read More

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീര്‍ക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി പി സുഗതന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഡി ടിവിയുടെ സ്നേഹ കോശി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ ജോയന്‍റ് കൺവീനർ സി പി സുഗതനും നിലയ്ക്കലില്‍ ആക്രമിക്കാനുണ്ടായിരുന്നുവെന്ന് എന്‍ ഡ‍ി ടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി. ഇയാള്‍ താനടക്കമുള്ള വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും, അധിക്ഷേപകരമായ അഭിസംബോധനകൾ നടത്തിയതെന്നും എൻ ഡി ടി വി റിപ്പോട്ടർ സ്നേഹ കോശി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്. So here we are!CP Sugathan, man among those who stopped us (NDTV) team at #Sabarimala,where we…

Read More

ബിജെപി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;25,000 രൂപ പിഴ നല്‍കാനും ആവശ്യപ്പെട്ടു;ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ട്; പിഴയടക്കില്ല എന്ന് ശോഭ സുരേന്ദ്രന്‍.

കൊച്ചി: കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്‍റേതെന്ന് കോടതി വിമർശിച്ചു. ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. ഹർജിക്കാരി എവിടെയും പരാതിയും നൽകിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത് എന്ന് വിമർശിച്ച കോടതി…

Read More

ഓല ഡ്രൈവറെ ആക്രമിച്ചത് വളരെ നീചമായ രീതിയില്‍;വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ! ഭർത്താവിനെ കൊല്ലുമെന്ന് പറഞ്ഞ് ഭാര്യയെ വസ്ത്രമഴിപ്പിച്ച് നഗ്നയാക്കി;ഡ്രൈവറുടെ പക്കൽ നിന്നും പണം കവർന്നതിന് പുറമേ ബന്ധുക്കളോട് ബാങ്ക് വഴി പണമയയ്ക്കാനും ആവശ്യപ്പെട്ടു;പുറത്ത് വരുന്നത് നഗരത്തില്‍ നടന്ന ക്രൂരമായ കൊള്ളയുടെ കഥ!

ബെംഗലൂരു: അർധ രാത്രിയിൽ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയ ശേഷം ഭാര്യയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് അക്രമികളുടെ ഭീഷണി.ഈ വാര്‍ത്ത ഇന്നലെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ടാക്‌സി ഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം അക്രമികൾ ഇയാളുടെ ഭാര്യയെ വീഡിയോ കോളിലൂടെ വിളിക്കുകയും വസ്ത്രമഴിച്ച് പൂർണ നഗ്നയായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവരുടെ ഭീഷണിക്ക് യുവതി വഴങ്ങിയതിന് പിന്നാലെ ഇവർ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും സ്‌ക്രീൻ ഷോട്ടുകൾ എടുക്കുകയും ചെയ്തു. വെള്ളിയാഴ്‌ച്ച രാത്രിയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.സോമേശേഖർ എന്ന ടാക്‌സി ഡ്രൈവറെയാണ്…

Read More

ഒന്നര മണിക്കൂറില്‍ 5 മൊബൈലുകളും 2 ബൈക്കുകളും കവര്‍ന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ സിനിമാ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു: ഹൈവേയില്‍ പുലര്‍ച്ചെ ഒന്നര മണിക്കൂറിനിടയില്‍ അഞ്ചു മൊബൈല്‍ ഫോണുകളും രണ്ടു ബൈക്കുകളും കവര്‍ച്ച ചെയുകയും രണ്ടു പേരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കുപ്രസിദ്ധ കവര്‍ച്ച സംഘത്തെ സിനിമ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്. ഒട്ടേറെ കവര്‍ച്ച കേസുകളില്‍ മുന്‍പ് താന്നെ പ്രതിയായ മുഹമ്മദ്‌ അഷ്‌റഫ്‌ ഖാന്‍ ആണ് പിടിയിലായത്,പരാതിയെ തുടര്‍ന്ന് തിരച്ചില്‍ തുടര്‍ന്ന പോലീസിന്റെ മുന്‍പില്‍ സംശയാസ്പദ മായ സാഹചര്യത്തില്‍ ഖാനും കൂട്ടരും എത്തിച്ചേരുകയായിരുന്നു,ഇവരെ എസ് ഐ പ്രവീണ്‍ കുമാറും കോന്സ്റ്റെബില്‍ ലോകെഷും ചേര്‍ന്ന് തടഞ്ഞു,മാരകായുധങ്ങളുമായി ലോകെഷിനെ ആക്രമിച്ച ഖാനെ എസ്…

Read More

“കടലക്കായി പരിഷേ”നിലക്കടല മേള നാളെ മുതല്‍ ബസവനഗുഡിയില്‍.

ബെംഗളൂരു: പ്രശസ്തമായ “കടലക്കായി പരിഷേ”നാളെ മുതല്‍ ബസവനഗുഡി ദോഡഡ ഗണപതി ക്ഷേത്രത്തിനു സമീപം ആരംഭിക്കും.ഇപ്രാവശ്യം മേളയില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം നിലവിലുണ്ട്. കടല വാങ്ങാന്‍ എത്തുന്നവര്‍ തുണി സഞ്ചിയുമായി എത്തുകയല്ലാതെ വഴിയില്ല,പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും.കടല കൊണ്ടുള്ള രുചികരമായ വിവിധ ഇനം വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കും എന്നതാണ് കടലക്കായി പരിഷേ യുടെ പ്രത്യേകത. ആസ്വാദകാരെ ആകര്‍ഷിക്കാന്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും വിവിധ നാടന്‍ കല പരിപാടികള്‍ അരങ്ങേറും.

Read More

ബന്ദിപ്പൂര്‍ രാത്രി യാത്ര ക്ലേശം പരിഹരിക്കാന്‍ 5മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ പകുതി ചെലവ് വഹിക്കാന്‍ തയ്യാറാണ് എന്ന് കേരളം;പദ്ധതിക്കെതിരെ വാളോങ്ങി പരിസ്ഥിതി സംഘടനകള്‍.

ബെംഗളൂരു: ഉത്തര കേരളത്തില്‍ നിന്നും നഗരത്തിലേക്ക് വരുന്നവരുടെ രാത്രി യാത്ര ക്ലേശം പരിഹരിക്കുന്നതിനായി രൂപം കൊടുത്ത പദ്ധതിയാണ് ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യ ജീവികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ ഓരോ കിലോമീറ്റെര്‍ വീതമുള്ള അഞ്ചു മേല്‍ പാലങ്ങള്‍ നിര്‍മിക്കുക എന്നത്.ഈ പദ്ധതിയുടെ പകുതി ചെലവു കേരള സര്‍ക്കാര്‍ വഹിക്കാന്‍ തയാറാണ് എന്ന് അറിയിച്ചു,500 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിപ്പൂര്‍ വനമെഖലയിലൂടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ വിവിധ പരിസ്ഥിതി -സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

Read More

2021 ആകുമ്പോള്‍ നഗരത്തില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകില്ല!25,495 കോടി രൂപയുടെ എലിവേറ്റഡ് പാതകൾ വരുന്നു;ദൂരം 102 കിലോ മീറ്റര്‍;92 ഏക്കെര്‍ സ്ഥലം ഏറ്റെടുക്കും;നഗരത്തിന്റെ മുഖചായ മാറ്റാവുന്ന കുമാരസ്വാമിയുടെ സ്വപ്ന പദ്ധതി ഇങ്ങനെ.

ബെംഗളൂരു: അതെ നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത സ്തംഭനങ്ങള്‍ വെറും പഴം കഥ ആകാന്‍ പോകുകയാണ്,പറയുന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്,25,495 കോടിരൂപ ചെലവിൽ എലിവേറ്റഡ് പാതകൾ നിർമിക്കനോരുങ്ങുകയാണ് സര്‍ക്കാര്‍. 2019 ജനുവരിയിൽ നിർമാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗതാഗതം സുഗമമാക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവുകുറയ്ക്കാനും സുരക്ഷയുറപ്പാക്കാനും പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് – വെസ്റ്റ്,നോർത്ത്-സൗത്ത്,നഗരത്തിന്റെ മധ്യഭാഗം എന്നിവിടങ്ങളിലാണ് എലിവേറ്റഡ് പാതകൾ നിര്‍മിക്കുന്നത്.ആദ്യഘട്ടത്തിൽ വിവിധ ഭാഗങ്ങളിലായി നിർമിക്കുന്ന പാതയ്ക്ക് 102.04 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. പദ്ധതിക്കുവേണ്ടി 92 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൊതു-സ്വകാര്യ…

Read More
Click Here to Follow Us