മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീര്‍ക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി പി സുഗതന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഡി ടിവിയുടെ സ്നേഹ കോശി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ ജോയന്‍റ് കൺവീനർ സി പി സുഗതനും നിലയ്ക്കലില്‍ ആക്രമിക്കാനുണ്ടായിരുന്നുവെന്ന് എന്‍ ഡ‍ി ടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി. ഇയാള്‍ താനടക്കമുള്ള വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും, അധിക്ഷേപകരമായ അഭിസംബോധനകൾ നടത്തിയതെന്നും എൻ ഡി ടി വി റിപ്പോട്ടർ സ്നേഹ കോശി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.

“സുഗതൻ അടക്കമുള്ളവരാണ് ഞങ്ങളെ ( എൻ ഡി ടി വി ) റിപ്പോട്ടർമാരെ ശബരിമലയിൽ ആക്രമിക്കാൻ ശ്രമിക്കുകയും, മോശമായ കമന്റുകൾ കൊണ്ട് അധിക്ഷേപം നടത്തുകയും ചെയ്തത്. ഇതേ സുഗതൻ ആണ് ഹാദിയക്കെതിരെ ഏറ്റവും നീചമായ ആക്രോശങ്ങൾ നടത്തിയത്. അത്തരത്തിൽ ഒരാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ മതിലിന്റെ ജോയന്റ് കൺവീനർ ആയി നിയമിച്ചിരിക്കുന്നു.” സ്നേഹ കോശി പറഞ്ഞു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അതേ സമയം വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചിട്ടുണ്ട്. മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts