പ്രതിഷേധങ്ങള്‍ സണ്ണിയുടെ മുന്നില്‍ വിലപ്പോയില്ല;അവസാനം തോല്‍വി സമ്മതിച്ച് കന്നഡ രക്ഷണ യുവസേന;അരങ്ങില്‍ ആടിത്തിമര്‍ത്ത് മാദകറാണി.

ബെംഗളൂരു: കന്നഡ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഒരു തരത്തിലും ബാധിക്കാതെ മുന്‍ പോണ് നായികയും ബോളിവൂദ് നടിയുമായ സണ്ണി ലിയോണിന്റെ സ്റ്റേജ് ഷോ ഗംഭീരമായി അരങ്ങേറി.മാന്യത ടെക് പാര്‍ക്കില്‍ ഇന്നലെ നടന്ന പരിപാടി അലങ്കോലമാക്കാന്‍ കന്നഡ രക്ഷണ വേദികയുടെ യുവ വിഭാഗത്തിന്റെ നൂറു കണക്കിന് പേര്‍ ടിക്കറ്റ്‌ എടുത്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

എന്നാല്‍ പിന്നീടു സംഘടന ചുവടു മാറ്റുകയായിരുന്നു,സണ്ണി നഗരത്തില്‍ പ്രകടനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അതുകൊണ്ടാണ് തന്റെ അനുയായികള്‍ പരിപാടി കാണാന്‍ പോകാത്തത് എന്നും കന്നഡ രക്ഷണ വേദികെയുടെ യുവസേന പ്രസിഡണ്ട്‌ ഹരീഷ് അറിയിച്ചു.

സണ്ണി അഭിനയിക്കുന്ന വീര മഹാദേവി സിനിമക്ക് എതിരെ ഉള്ള പ്രതിഷേധം തുടരും എന്നും അദ്ദേഹം അറിയിച്ചു,കഴിഞ്ഞ പുതു വത്സര ദിനത്തില്‍ ഇതേ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോനിന്റെ പരിപാടി സംഘാടകര്‍ റദ്ദാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
[masterslider id="10"]

Related posts