ബിഎംഎഫിന്റെ പുതപ്പു വിതരണം ഇന്ന് രാത്രി 9മണിക്ക് ജെസി റോഡില്‍.

ബെംഗളൂരു: ബി എം എഫ് ( ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്‌) ന്റെ പാതയോരത്ത് തല ചായ്ക്കുന്നവര്‍ക്കായുള്ള പുതപ്പു വിതരം ഇന്ന് രാത്രി ഒന്‍പത് മണിക്ക് നടക്കും.തുടര്‍ച്ചയായി മൂന്നാം വര്‍ഷം ബി എം നടത്തുന്ന ഈ സേവനപ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം അള്‍സൂര്‍ ഗേറ്റ് ട്രാഫിക്‌ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ നാഗേഷ് ഹല്സര്‍ ടൌണ്‍ ഹാളിന് സമീപം നിര്‍വഹിക്കും. കെ ആര്‍ മാര്‍ക്കറ്റ്‌,കലാശിപ്പാളയം,എ ആര്‍ സര്‍ക്കിള്‍,സിറ്റി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് സമീപത്ത് ഉള്ള പതയോരത്തും കടത്തിണ്ണയിലും ഉറങ്ങുന്നവര്‍ക്ക് സൌജന്യമായി പുതപ്പുകള്‍ നല്‍കും.ആദ്യഘട്ടത്തില്‍ 200 ഓളം പുതപ്പുകള്‍ പാതയോരത്ത്…

Read More

അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു;

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. 1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍…

Read More

“പബ് ജി”ഒരു ചെറിയ മീനല്ല;ഓണ്‍ലൈന്‍ ഗൈമിന് അടിമയായ 120 പേര്‍ ഇതുവരെ നിംഹാന്‍സില്‍ ചികിത്സ തേടി;പ്രതിമാസം വരുന്ന രോഗികളുടെ എണ്ണം 40!

ബെംഗളൂരു: യുവാക്കളെ കയരിപ്പിടിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിം ആണ് PUBG (പബ് ജി) നഗരത്തിലെ നല്ലൊരു ശതമാനം യുവാക്കളും ഈ ഗെയിം കളിക്കുന്നവരാണ്.എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നുമാസമായി ഈ ഗെയിമിനു അടിമപ്പെട്ട് നിംഹാന്‍സിലെ Services for Healthy Use of Technology (SHUT) clinic ല്‍ ചികിത്സക്കായി അഭയം തേടിയത് 120 ഓളം യുവാക്കള്‍ ആണ്,ഓരോ മാസവും 40 ല്‍ അധികം പേര്‍ ഈ “രോഗം” ബാധിച്ചു ചികിത്സ തേടുന്നു. ഉറക്കക്കുറവ്,താല്പര്യമില്ലായ്മ,ക്ലാസ്സില്‍ ശ്രദ്ധയില്ലായ്മ,മാര്‍ക്ക് കുറയുക എന്നിവയെല്ലാം പബ് ജി  ക്ക്  അടിമയായതിന് ശേഷം ഉള്ള…

Read More

മുഖം മിനുക്കി”ന്യൂജെൻ”ആകാൻ ലാൽബാഗ്.

ബെംഗളൂരു: നമ്മുടെ എല്ലാം  പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് പുതുരൂപത്തിലേക്ക്. ചിത്രശലഭ ഉദ്യാനവും സുഗന്ധം വമിക്കുന്ന പൂക്കളുടെ പ്രത്യേക ഉദ്യാനവുമുൾപ്പെടെ നിർമിച്ച് ലാൽബാഗിലെ 25 ഏക്കർ നവീകരിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചു. പശ്ചിമഘട്ടമേഖലയിലെ മരങ്ങൾ, വംശനാശത്തിന്റെ വക്കിലുള്ള സസ്യങ്ങൾ എന്നിവയ്ക്കും സ്ഥലം നീക്കിവെക്കും. 75 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വകുപ്പ് നീക്കിവെച്ചിരിക്കുന്നത്. കേരള വനംവകുപ്പ് നിലമ്പൂരിൽ ഒരുക്കിയ ചിത്രശലഭ ഉദ്യാനത്തിന്റെ മാതൃകയിലായിരിക്കും ലാൽ ബാഗിലെയും ഉദ്യാനമൊരുക്കുന്നത്. ഹോർട്ടികൾച്ചർ ഉദ്യോഗസ്ഥർ നിലമ്പൂരിലെ ചിത്രശലഭ ഉദ്യാനം സന്ദർശിക്കും. പൂമ്പാറ്റകളെ ആകർഷിക്കുന്ന 400-ഓളം ചെടികളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. പിന്നീട് ലാബിൽ…

Read More

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം 2.0 ഇന്റര്‍നെറ്റില്‍;2000ല്‍ അധികം പേര്‍ ഡൌണ്‍ലോഡ് ചെയ്തു.

മൂന്നു വർഷത്തെ കഷ്ടപ്പാടും കോടികളും ചിലവഴിച്ച തിയേറ്ററിലെത്തിച്ച ശങ്കറിന്റെ 2.0യ്ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയത്്. 2000ത്തിലധികം ആളുകൾ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് സൈബർസെൽ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സൈബർസെൽ അറിയിച്ചു. റിലീസിന് മുൻപ് തന്നെ ചിത്രം ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ്…

Read More

സുരേന്ദ്രനോളം ധൈര്യമുള്ള നേതാക്കളുടെ അഭാവം നിഴലിക്കുന്നു;വാചകമടിക്കനല്ലാതെ അറസ്റ്റ് വരിക്കാനോ ജയിലില്‍ കിടക്കാനോ ധൈര്യമില്ല;സുരേന്ദ്രനെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ ഏക എംഎല്‍എ രാജഗോപാല്‍ തയ്യാറായില്ല;ഗ്രൂപ്പ് പോരുകൂടി ആയപ്പോള്‍ ബിജെപിക്ക് മലയിറങ്ങുക അല്ലാതെ വേറെ വഴി ഇല്ല.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വി​ഷ​യ​ത്തി​ൽ​ പാ​ർ​ട്ടി​യും സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ സ​മ​ര​ത്തി​​ൻറ ശ​ക്​​തി ചോ​ർ​ന്നെ​ന്ന്​ ബി.​ജെ.​പി​യി​ൽ വി​മ​ർ​ശ​നം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണി​ത്. അ​റ​സ്​​റ്റ്​ വ​രി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്ക്​ ​ധൈ​ര്യ​മി​ല്ലാ​ത്ത​താ​ണ്​ കാ​ര​ണം. ശ​ബ​രി​മ​ല ഇ​പ്പോ​ൾ പൊ​ലീ​സ്​ വ​രു​തി​യി​ലാ​ണെ​ന്നും ഗ്രൂ​പ്​ ഭേ​ദ​മ​ന്യേ വി​മ​ർ​ശ​ന​മു​യ​ർന്നു. ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​​ൻറ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​കാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ ബി.​ജെ.​പിയെ​ന്ന്​ ഒ​രു​വി​ഭാ​ഗം സ​മ്മ​തി​ക്കു​ന്നു. കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​ര​വ​ധി കേ​സു​ക​ളി​ൽ കു​ടു​ക്കി​യി​ട്ടും കാര്യമായ പ്ര​തി​ഷേ​ധിക്കാൻ നേ​തൃ​ത്വ​ത്തി​ന്​ സാ​ധി​ച്ചി​ല്ല. ക്ലി​ഫ്​​ഹൗ​സ്​ മാ​ർ​ച്ച്​ പ്ര​തീ​ക്ഷി​ച്ച വി​ജ​യം…

Read More

റേസ് കോഴ്സ് റോഡിന് “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ പേര് നല്‍കുന്നു?

ബെംഗളൂരു : ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായ അംബരീഷിന്റെ ബഹുമാനാര്‍ത്ഥം റേസ് കോഴ്സ് റോഡിന് അദ്ധേഹത്തിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ.ഇന്നലെ നടന്ന ബി ബി എം പി യോഗത്തിലാണ് ഗോവിന്ദ രാജ നഗര്‍ കോര്‍പറേറ്റര്‍ ഉമേഷ്‌ ഷെട്ടി ഈ ആവശ്യം ഉന്നയിച്ചത്.ഈ അപേക്ഷ എഴുതി നല്‍കി. ഇന്നലെ നടന്ന ബി ബി എം പി യോഗത്തില്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍,മുന്‍ കേന്ദ്ര മന്ത്രിമാരായ അംബരീഷ് ,സി കെ ജാഫര്‍ ഷെരീഫ് എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.റേസ്…

Read More

മനുഷ്യക്കടത്ത് എന്ന് സംശയം,അര്‍മേനിയ യുനിവേഴ്സിറ്റിയില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ യാത്ര തിരിച്ച 32 മലയാളി നഴ്സുമാരെ വിമാനതാവളത്തില്‍ രക്ഷപ്പെടുത്തി;മലയാളിയായ എജെന്റ് പിടിയില്‍.

ബെംഗളൂരു : മനുഷ്യക്കടത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ച് 32 മലയാളി നഴ്സ് മാരെ കെമ്പെഗൌഡ വിമാനത്താവളത്തില്‍ രക്ഷപ്പെടുത്തി,അര്‍മേനിയ യിലെ University of Traditional Medicine of Armenia  എന്നാ യുനിവേര്‍സിറ്റിയില്‍ ജര്‍മന്‍ ഭാഷയില്‍  ഹ്രസ്വകാല കോഴ്സ് ചെയ്യാന്‍ കഴിയും എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ് എജെന്റ് മലയാളികളായ  32 നഴ്സുമാരെ അര്‍മേനിയയിലേക്ക് യാത്ര അയക്കാന്‍ വിമാനത്താവളത്തില്‍ വന്നത്. സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു,ഈ യുനിവേര്‍സിറ്റിയില്‍ ഇങ്ങനെ ഒരു കോഴ്സ് ഉണ്ടോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു. ഈ 32 മലയാളി നഴ്സ് മാരും മംഗലാപുരത്ത്…

Read More

മേക്കേദാട്ടു അണക്കെട്ട് നിര്‍മാണവുമായി കര്‍ണാടക മുന്നോട്ട്;കരട് രേഖ കേന്ദ്രം അംഗീകരിച്ചു;5000 കോടി ചെലവിട്ട് നിര്‍മിക്കുന്ന അണക്കെട്ടിന് ബെംഗളൂരു,കോലാര്‍ ജിലകളുടെ ദാഹമകറ്റാനാകും;ഉടക്കുമായി തമിഴ്നാട്‌ സുപ്രീം കോടതിയിലേക്ക്.

ബെംഗളൂരു: മേക്കേദാട്ട് അണക്കെട്ടിന്റെ സാധ്യതാ(കരട്) റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചു തമിഴ്‌നാടിന്റെ എതിർപ്പിനെ അവഗണിച്ചാണ് ഇത്.വിശദമായ പദ്ധതി തയ്യാറാക്കുന്നതിന് കർണാടകത്തിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കാവേരി നദിയിൽ ഇനിയും കൂടുതൽ അണക്കെട്ട് നിർമിക്കുന്നത് വെള്ളം ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കുമെന്നായിരുന്നു തമിഴ്‌നാടിന്റെ വിലയിരുത്തൽ. ബെംഗളൂരുവിനും സമീപജില്ലയിലും കുടിവെള്ളം എത്തിക്കാനാണ് മേക്കേദാട്ടിൽ അണക്കെട്ട് നിർമിക്കുന്നതെന്നാണ് കർണാടകത്തിന്റെ വാദം. കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി ഇരു സംസ്ഥാനങ്ങളും വലിയ തര്‍ക്കം നില നില്‍ക്കുകയാണ്.…

Read More

“മാണ്ഡ്യത ഗണ്ടു”അംബരീഷിന്റെ സംസ്കര ചടങ്ങില്‍ മാണ്ഡ്യയുടെ”ഹുടുഗി”രമ്യ പങ്കെടുക്കാത്തത് എന്തുകൊണ്ട് ?രാഷ്ട്രീയ ഗുരുവിനെ അന്ത്യയാത്രയില്‍ ശ്രദ്ധിക്കപ്പെട്ടത് രമ്യയുടെ അഭാവം?കാരണം രാഷ്ട്രീയമോ വ്യക്തി പരമോ?

ബെംഗളൂരു : മുന്‍ സൂപ്പര്‍ താരവും കേന്ദ്ര മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ് അംബരീഷിന്റെ സംസ്കാര ചടങ്ങില്‍ കന്നഡ സിനിമ സൂപ്പര്‍ താരവും മാണ്ഡ്യയില്‍ നിന്നുള്ള  എംപി യുമായിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ രമ്യ എന്നാ ദിവ്യ സ്പന്ദനയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ എന്നാ ഒരേ മേഖലയില്‍ നിന്ന് ഉള്ള ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരേ നാട്ടില്‍ ഉള്ള രമ്യയുടെ അഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി,രമ്യയെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അംബരീഷ് കൂടി ചേര്‍ന്നായിരുന്നു,സിനിമയില്‍ പ്രതിസന്ധി  ഘട്ടങ്ങളില്‍ അംബരീഷിന്റെ പിന്തുണയും രമ്യക്ക്…

Read More
Click Here to Follow Us