“മാണ്ഡ്യത ഗണ്ടു”അംബരീഷിന്റെ സംസ്കര ചടങ്ങില്‍ മാണ്ഡ്യയുടെ”ഹുടുഗി”രമ്യ പങ്കെടുക്കാത്തത് എന്തുകൊണ്ട് ?രാഷ്ട്രീയ ഗുരുവിനെ അന്ത്യയാത്രയില്‍ ശ്രദ്ധിക്കപ്പെട്ടത് രമ്യയുടെ അഭാവം?കാരണം രാഷ്ട്രീയമോ വ്യക്തി പരമോ?

ബെംഗളൂരു : മുന്‍ സൂപ്പര്‍ താരവും കേന്ദ്ര മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ് അംബരീഷിന്റെ സംസ്കാര ചടങ്ങില്‍ കന്നഡ സിനിമ സൂപ്പര്‍ താരവും മാണ്ഡ്യയില്‍ നിന്നുള്ള  എംപി യുമായിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ രമ്യ എന്നാ ദിവ്യ സ്പന്ദനയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ എന്നാ ഒരേ മേഖലയില്‍ നിന്ന് ഉള്ള ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരേ നാട്ടില്‍ ഉള്ള രമ്യയുടെ അഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി,രമ്യയെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അംബരീഷ് കൂടി ചേര്‍ന്നായിരുന്നു,സിനിമയില്‍ പ്രതിസന്ധി  ഘട്ടങ്ങളില്‍ അംബരീഷിന്റെ പിന്തുണയും രമ്യക്ക് ഉണ്ടായിരുന്നു,എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങലയില്‍ മാണ്ഡ്യ രാഷ്ട്രീയത്തില്‍ ഇരുവരും കുറച്ചു അകല്‍ച്ചയില്‍ ആയിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ഇത്തരം വിഷയങ്ങള്‍ ആണ് വലിയ ചര്‍ച്ചക്ക് വഴിമരുന്നു ഇട്ടതു,കാലിന്റെ അസ്ഥിയില്‍ രോഗം ബാധിച്ചു അനങ്ങാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആയതിനാലാണ് അംബരീഷിന്റെ സംസ്കരചടങ്ങില്‍ രമ്യക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത് എന്നതാണ് ലഭ്യമാക്കുന്ന വിശദീകരണം.നടന്റെ മരണത്തില്‍ അനുശോചിച്ച് രമ്യ ട്വിറ്റെറില്‍ പോസ്റ്റ്‌ ഇട്ടിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts