യുദ്ധമെന്നുള്ളത് ശാരീരികമാണോ?-കവിത.

യുദ്ധമെന്നുള്ളത് ശാരീരികമാണോ?

യുദ്ധമെന്നുള്ളത് മാനസികമാണോ?

യുദ്ധമെന്നുള്ളത് മനസ്സിൽ ഉറവാർന്ന് ശരീരത്തിൽ പരക്കുന്ന ശത്രുതയാണോ?

ശരീരത്തിൽ പരന്നിട്ട് തമ്മിലായ് തല്ലി പാരിൽ പരക്കുന്ന കൊലവിളിയാണോ?

പണ്ട്കാലങ്ങളിൽ, ഭാരതഭൂമിയിൽ കണ്ടൊരു യുദ്ധമതാണോ ഇന്നുള്ളത്?

സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചവർ സമ്പാദ്യം കൂട്ടാൻ ചെയ്തൊരു യുദ്ധം രാജ്യവിസ്താരം കൂട്ടാനൊരശ്വത്തെ, രാജ്യങ്ങൾ തോറും കയറൂരി വിട്ടന്ന്!!

  ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 9 ജില്ലകളിൽ മഴ

ഉള്ള സമ്പാദ്യം കൂട്ടാനായ് പലമാർഗം തേടി നടന്നവർ ചെയ്തൊരു യുദ്ധം!!!

ഇന്നുള്ള ഭാരതം പട്ടിണിരാജ്യം!

തർക്കമില്ലാതെ നിൽക്കുന്ന സത്യം!

വിഭജിച്ച് പോയൊരു ഭാരതശത്രുവും വിഭാഗങ്ങളില്ലാത്ത പട്ടിണിരൂപം!

പട്ടിണിപ്പാവങ്ങൾ തമ്മിലായ് യുദ്ധം??

യുദ്ധത്തിൻ നീതിയിൽ തോന്നാത്ത തന്ത്രം!

ഇങ്ങനെക്കാണുന്ന മായതൻ യുദ്ധം കാണാമിതെപ്പോഴും കലിയുഗം തന്നിൽ!

കച്ചവടത്തിന്റെ പുതിയലോകത്തിൽ കച്ചവടത്തിനായ് മാറുന്നു യുദ്ധം!

യുദ്ധമില്ലെങ്കിൽ പട്ടിണിയാവുന്നോർക്കായിന്ന്- യുദ്ധം ചെയ്യുന്നീ പട്ടിണിപ്പാവങ്ങൾ!!

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവവധുവിന്റെ മരണത്തിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ അമ്മ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു കൊട്ടാരത്തിന് മുന്നിലെ സ്ഫോടനം: മരണസംഖ്യ രണ്ടായി, കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത് നിരവധി അഭ്യൂഹങ്ങൾ; കേസിൽ അന്വേഷണം എൻഐഎയും അന്വേഷിക്കും
[masterslider id="10"]

Related posts

Click Here to Follow Us