അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു;

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി

1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us