മോസ്കോ :ലോകകപ്പ് ഫുട്ബോള്‍ 2018 ആതിഥ്യം വഹിക്കുന്ന റഷ്യ , സ്മരണാര്‍ത്ഥമായി നൂറു റൂബിളിന്റെ പുതിയ നോട്ടു പുറത്തിറക്കി ആഘോഷിച്ചു …ഫുട്ബോള്‍ പ്രതിഭയെ നോക്കിനില്‍ക്കുന്ന പുതുതലമുറയോട് ഉപമിക്കുന്ന രീതിയിലാണ് ഒരു വശത്ത്,മറുവശത്ത് ഫുട്ബോള്‍ ചിത്രത്തില്‍ റഷ്യയുടെ ഭൂപടം ആലേഖനം ചെയ്ത രീതിയിലുമാണ് കറന്‍സി രൂപപ്പെടുത്തിയിരിക്കുന്നത് ….മാത്രമല്ല’ 2018 വേള്‍ഡ് കപ്പ് ഫുട്ബോള്‍ ഇന്‍ റഷ്യ ‘എന്നും പതിച്ചിട്ടുണ്ട് ..
ഈ മാസം അവസാനത്തോടെ റഷ്യയിലെ എല്ലാ ലോക്കല്‍ ബാങ്കുകളിലും നോട്ടുകള്‍ എത്തിതുടങ്ങുമെണ്ണ്‍ അധികൃതര്‍ അറിയിച്ചു …ഇത്തരത്തില്‍ നൂറു രൂബിളിന്റെ പത്തു മില്യന്‍ കറന്‍സികള്‍ ആണ് ബാങ്ക് ഓഫ് റഷ്യ പുതുതായി പുറത്തിറക്കിയിരിക്കുന്നത് ..പോളിമര്‍ മെറ്റീരിയലിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത് ..നോട്ടിന്റെ വിവിധ ആംഗിളുകളില്‍ നിന്നും കറന്‍സിയുടെ വിശ്വാസ്യത പരിശോധിച്ച് വരുത്താന്‍ കഴിയും …
ജൂണ്‍ പതിനഞ്ചു മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മാമാങ്കത്തിനു ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു … മോസ്കോ, സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് തുടങ്ങി റഷ്യയിലെ പതിനൊന്നു പ്രധാന നഗരങ്ങളില്‍ ആണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് …ഇതില്‍ രണ്ടു സ്റ്റേഡിയങ്ങള്‍ നില കൊള്ളുന്നത് തലസ്ഥാന നഗരിയായ മോസ്കോയിലാണ് ..