ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ…

Read More

ഏറ്റവും വിലപിടിച്ച പച്ചക്കറി ആഭരണമാക്കി ഉർഫി!

ഫോട്ടോ ഷൂട്ടിലൂടെ എന്നും വിവാദം സൃഷ്ടിക്കുന്ന ഉർഫി ജാവേദിൻ്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ശ്രദ്ധിക്കപ്പെടുകയാണ്, വില റോക്കറ്റ് പോലെ ഉയരുന്ന തക്കാളി കാതിൽ ആഭരണമായി അണിഞ്ഞുള്ള ഉർഫിയുടെ ചിത്രമാണ് അവർ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Uorfi (@urf7i)

Read More

ഇന്ദിരാനഗറിലെ വീട്ടിൽ കനത്ത സുരക്ഷ; സിദ്ധരാമയ്യയും ഡികെ ശിവകുമാറും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തും;11 മണിയോടെ കേരളത്തിലേക്ക് പ്രത്യേക വിമാനത്തിൽ.

ബെംഗളൂരു : കേരളത്തിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം, കർണാടക മുൻ മന്ത്രിയായിരുന്ന ടി. ജോണിൻ്റെ ഇന്ദിരാനഗറിലെ വീട്ടിൽ എത്തിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമോപചാരം അർപ്പിക്കാൻ എത്തും, അതിനാൽ തന്നെ വീടിനടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശേഷം ഇവിടെ നിന്നും 11 മണിയോടെ എയർ ആംബുലൻസ് വഴി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.ഉമ്മൻ ചാണ്ടിയുടെ 3 മക്കളും അതേ വിമാനത്തിൽ അനുഗമിക്കും. മറ്റൊരു പ്രത്യേക…

Read More

പൊതുദർശനം ഇന്ദിരാനഗറിൽ; പിന്നീട് കേരളത്തിലേക്ക്.

ബെംഗളൂരു : ഇന്ന് പുലർച്ചെ നഗരത്തിലെ ചിൻമയ മിഷൻ ആശുപത്രിയിൽ അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം ആദ്യം ഇന്ദിരാനഗറിലെ ടി. ജോണിൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വക്കും. നഗരത്തിലെ എച്ച്.ജി.സി അർബുദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഇവിടെയാണ് ഉമ്മൻ ചാണ്ടിയും കുടുംബവും താമസിച്ചിരുന്നത്. ചിൻമയ മിഷൻ ആശുപത്രിയിൽ എംബാം നടപടികൾ തുടരുകയാണ്. പ്രതിപക്ഷ നേതാക്കളുടെ സമ്മേളനം നഗരത്തിൽ നടക്കുന്നതിനാൽ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഇന്ദിരാ നഗറിൽ എത്തിയേക്കും. തുടർന്ന്…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി.

ബെംഗളൂരു:കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലിരിക്കെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 4.25 ഓടെയാണ് മരണം സംഭവിച്ചത്. രണ്ട് തവണയായി 7 വർഷം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ അംഗമായിരുന്നതിൻ്റെ റെക്കാർഡ്,1970 മുതൽ 21 വരെ 12 തവണ അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമാണ്. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മയാണ് ഭാര്യ. മക്കൾ :മറിയം ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു…

Read More

“ഹൃദയം”ടീമിൻ്റെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്ത്; മെഗാ ഹിറ്റ് ഗാരണ്ടി!

സൂപ്പർ ഹിറ്റായ ഹൃദയം സിനിമയുടെ ടീം പുതിയ സിനിമ പ്രഖ്യാപിച്ചു, മെരിലാൻ്റ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, അർജുൻ ലാൽ എന്നിവരോടൊപ്പം നിവിൻ പോളിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ” വർഷങ്ങൾക്ക് ശേഷം” എന്നാണ് സിനിമയുടെ പേര്. View this post on Instagram A post shared by Mohanlal (@mohanlal)

Read More

“കെ.ഇ.എ.സോക്കർ-2023″വിജയികൾ ഇവരാണ്.

ബെംഗളൂരു : കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ ” കെ.ഇ.എ സോക്കർ 2023″ നടത്തി. ഓപ്പൺ വിഭാഗത്തിൽ ടി.കെ.എം കൊല്ലം, മാസ്റ്റേഴ്സ് വിഭാഗത്തിൽ മോഡൽ എഞ്ചിനീയറിംഗ് കോളേജ് , തൃക്കാക്കര, എന്നിവർ വിജയികളായി. TocH എഞ്ചിനീറിങ് കോളേജ്(ഓപ്പൺ കാറ്റഗറി), തൃശൂർ എഞ്ചിനീയറിംഗ് കോളേജ്(മാസ്റ്റേഴ്സ്) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 180 ഓളം പൂർവ വിദ്യാർത്ഥികൾ 21 ടീമുകളിലായി വൈറ്റ് ഫീൽഡ് യുണൈറ്റഡ്, മഹാദേവപുരയിൽ അണി ചേർന്നു. കെ.ഇ.എ മുഖ്യരക്ഷാധികാരി  ശ്രീ വേണുഗോപാൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. കെ.ഇ.എ…

Read More

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 02 .07 .2023 വൈകിട്ട് നാലുമണിക്ക് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ.തോമസ് അധ്യക്ഷത വഹിച്ചു , തുടർന്നു നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – അഡ്വ. പ്രമോദ് വരപ്രത്ത്‌ സെക്രട്ടറി – പ്രദീപ്.പി ട്രഷറർ – ശിവദാസ് ഇടശ്ശേരി വൈസ് പ്രസിഡന്റ് – സതീഷ് തോട്ടശ്ശേരി & കെ .അപ്പുകുട്ടൻ ജോയിന്റ് സെക്രട്ടറി – നവീൻ മേനോൻ & പ്രവീൺ എൻ. പി ജോയിന്റ് ട്രഷറർ –…

Read More

മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടത്തി.

ബെംഗളൂരു : സമന്വയ ഹൊസാ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ  ഹൊസാ റോഡ് ബ്ലൂബെൽ പബ്ലിക് സ്കൂളിൽ വച്ച് മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടന്നു. കോർപറേറ്റർ ശ്രീമതി ശാന്ത ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. MLA ശ്രീ കൃഷ്ണപ്പ ആശംസകളറിയിച്ചു. 150 ഓളം പേർ മെഡിക്കൽ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു. സമന്വയ വർക്കിങ്ങ് പ്രസിഡൻന്റെ ശ്രീ പി എം മനോജ്, സമന്വയ സെകട്ടറി ശ്രീ ശ്രവൽസൻ കൊടയ്ക്കാടത്ത്, ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ തുളസീ ദരൻ, ട്രഷറർ ദിനേശൻ, രക്ഷാധികാരി ശ്രീ പ്രദീപ് റാം,…

Read More

നമ്മ മെട്രോ നിർമ്മാണത്തിനിടെ അപകടം;ക്രെയിൻ പൊട്ടിവീണു;സംഭവം സിൽക്ക് ബോർഡിൽ.

ബെംഗളൂരു : ബൊമ്മസാന്ദ്ര-ആർ.വി റോഡ് യെല്ലോ ലൈനിൽ നിർമ്മാണത്തിനിടെ അപകടം, തൂൺ നിർമ്മാണത്തിനിടെ ഉപയോഗിക്കുന്ന ക്രെയിൻ പൊട്ടി വീഴുകയായിരുന്നു. ആളപായമില്ല. വെള്ളിയാഴ്ച രാത്രി സിൽക്ക് ബോർഡിലാണ് സംഭവം നടന്നത്, തുടർന്ന് സിൽക്ക് ബോർഡ് – മഡിവാള സർവീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം 4 മണിക്കൂറോളം തടസപ്പെട്ടു. തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കുമ്പോൾ ക്രെയിൻ തെന്നി മറിയുകയായിരുന്നു. ജനുവരിയിൽ കെ.ആർ.പുരം – വിമാനത്താവള പാതയിൽ കല്യാണ നഗറിൽ തൂൺ നിർമ്മിക്കുന്ന ഇരുമ്പു ചട്ടക്കൂട് മുകളിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകനും മരിച്ചിരുന്നു.

Read More
Click Here to Follow Us