നമ്മ മെട്രോ നിർമ്മാണത്തിനിടെ അപകടം;ക്രെയിൻ പൊട്ടിവീണു;സംഭവം സിൽക്ക് ബോർഡിൽ.

ബെംഗളൂരു : ബൊമ്മസാന്ദ്ര-ആർ.വി റോഡ് യെല്ലോ ലൈനിൽ നിർമ്മാണത്തിനിടെ അപകടം, തൂൺ നിർമ്മാണത്തിനിടെ ഉപയോഗിക്കുന്ന ക്രെയിൻ പൊട്ടി വീഴുകയായിരുന്നു. ആളപായമില്ല.

വെള്ളിയാഴ്ച രാത്രി സിൽക്ക് ബോർഡിലാണ് സംഭവം നടന്നത്, തുടർന്ന് സിൽക്ക് ബോർഡ് – മഡിവാള സർവീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം 4 മണിക്കൂറോളം തടസപ്പെട്ടു.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കുമ്പോൾ ക്രെയിൻ തെന്നി മറിയുകയായിരുന്നു.

ജനുവരിയിൽ കെ.ആർ.പുരം – വിമാനത്താവള പാതയിൽ കല്യാണ നഗറിൽ തൂൺ നിർമ്മിക്കുന്ന ഇരുമ്പു ചട്ടക്കൂട് മുകളിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകനും മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us