2 കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു 

ബെംഗളൂരു: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു.

ബ്രൗണ് കളർ ടേപ്പ് ഉപയോഗിച്ച്‌ ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവൻ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറൻസി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്.

രാജസ്ഥാന് സ്വദേശി 22 വയസുകാരൻ മനോഹര് സിംഗ് എന്ന ചെൻ സിംഗ് ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാൻ ചെൻ സിംഗ് തയ്യാറായില്ല. ഇതിൽ സംശയം തോന്നി ബേലാപൂർ റെയിൽവേ ഓഫീസർ എച്ച്‌കെ പ്രസന്ന കുമാറിന്റെ നിർദ്ദേശപ്രകാരം ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി ചോദ്യം ചെയ്തു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

മുംബൈയിൽ പിന്റോ എന്ന ഭരത് ഭായിക്ക് വേണ്ടി 15,000 രൂപ മാസ ശമ്പളത്തിനാണ് താൻ ജോലി ചെയ്യുന്നതെന്നും പിന്റോ ഭായിയുടെ നിർദ്ദേശപ്രകാരം മംഗളൂരു നിവാസിയായ രാജുവിന് കൈമാറാനാണ് പണം കൊണ്ടുപോകുന്നതെന്നുമാണ് പ്രതി പറഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts