മാധ്യമ പ്രവർത്തകയുടെ മരണം, പ്രതിയുടെ കാർ കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: മലയാളി മാധ്യമ പ്രവർത്തക എൻ. ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ശ്രുതിയുടെ ഭർത്താവ് അനീഷ് കോയാടന്റെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചുഴലിയിലെ വീട്ടിൽ നിന്നും ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെയാണ് ബെംഗളൂരു വൈറ്റ് ഫീൽഡ് പോലീസ് കാർ കണ്ടെടുത്തത്.

കാറിന്റെ താക്കോൽ ഇല്ലെന്ന് അനീഷിന്റെ പിതാവ് അറിയിച്ചതോടെ കാർ ക്രയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി മെയ്‌ 19 നു തള്ളിയിരുന്നു. അനീഷിനൊപ്പം പ്രതി ചേർക്കപ്പെട്ട അനീഷിന്റെ പിതാവ് കെ അച്യുതൻ, അമ്മ നളിനി, സഹോദരൻ അജിത്ത് എന്നിവർക്ക് ബെംഗളൂരു സിറ്റി സെക്ഷൻ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ശ്രുതിയുടെ മരണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ഇതുവരെയും  പോലീസിന് സാധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts