കർണാടകയിൽ ഹിജാബ് വീണ്ടും വിവാദമാവുന്നു

ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം കെട്ടടങ്ങുന്നതിനിടെ, വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഒരു വിഭാഗം രംഗത്ത്.

ഹിജാബ് ധരിച്ച്‌ ക്ലാസുകളിലേയ്ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് രംഗത്ത് എത്തിയത് . ഈ ആവശ്യം ഉന്നയിച്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ നിവേദനം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ ഇവരെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി ലംഘിച്ച്‌, മെയ്16ന് മംഗളൂരു സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ ക്ലാസിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.

കോടതി വിധിയ്ക്ക് ശേഷം തങ്ങള്‍ ഹിജാബ് ധരിച്ചാണ് ക്ലാസുകളില്‍ എത്തിയിരുന്നതെന്നും, എന്നാല്‍, ഇപ്പോഴുള്ള ഉത്തരവിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിനികള്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചിരിക്കുന്നത്. പരീക്ഷകള്‍ ഉള്‍പ്പെടെ എഴുതിയത് ഹിജാബ് ധരിച്ചാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
[masterslider id="10"]

Related posts