കണ്ണൂർ എക്സ്പ്രസ് മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു–കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16511/16512) ആഴ്ചയിൽ 3 ദിവസമെങ്കിലും മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം. ബസ് യാത്ര ബുദ്ധിമുട്ടായ പ്രായം കൂടിയവരാണ് ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നത്. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസ് റൂട്ട് മാറ്റത്തിലൂടെ മൈസൂരുവിൽ നിന്ന് ഉത്തര മലബാറിലേക്ക് ഉണ്ടായിരുന്ന ഏക ട്രെയിനാണ് നഷ്ടമായത്. യാത്രാസമയം കൂടുതലാണെങ്കിലും കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള ആശ്രയമായിരുന്നു കണ്ണൂർ എക്സ്പ്രസ്. 

 

നിലവിൽ രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ യശ്വന്ത്പുര, കുണിഗൽ, ശ്രാവണബെലഗോള, ഹാസൻ, സകലേശ്പുര, മംഗളൂരു ജംക്‌ഷൻ, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ വഴി രാവിലെ 10.40നാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.05 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.50നു കെഎസ്ആർ ബെംഗളൂരുവിലെത്തും. 

  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

 

നേരത്തെ യശ്വന്ത്പുര– കാർവാർ–കണ്ണൂർ എക്സ്പ്രസായി ഓടിയിരുന്ന ട്രെയിൻ 2018ലാണ് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിനായി മാറിയത്. ബെംഗളൂരുവിൽ നിന്ന് നെലമംഗല, ശ്രാവണബെലഗോള വഴിയുള്ള ഹാസൻ പാത തുറന്നതോടെയാണ് യാത്രാദൈർഘ്യം കുറവുള്ള പുതിയ റൂട്ടിലേക്ക് ട്രെയിൻ മാറ്റിയത്. ബെംഗളൂരുവിൽ നിന്ന് ശ്രാവണബെലഗോള, ഹാസൻ വഴി 13 മണിക്കൂർ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. എന്നാൽ മൈസൂരു വഴിയാണെങ്കിൽ 15 മണിക്കൂർ വരെ യാത്ര നീളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
[masterslider id="10"]

Related posts

Click Here to Follow Us