80 ലക്ഷത്തിന്റെ ഫ്ലോട്ടിങ് പാലം ഉദ്ഘാടനത്തിന്റെ മൂന്നാം നാൾ തകർന്നു

ബെംഗളൂരു: ടൂറിസം രംഗത്ത് കര്‍ണാടയുടെ മുന്നേറ്റത്തിന്റെ ഭാഗമായി ഉഡുപ്പിയിലെ മാല്‍പെ ബീച്ചില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യം ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനം നടത്തി മൂന്നാം ദിവസം തകര്‍ന്ന നിലയിൽ.

എണ്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഉയര്‍ന്ന തിരമാലകള്‍ അടിച്ച്‌ കയറിയാണ് പാലം തകരാൻ ഇടയായത്. ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച പാലം ഉദ്ഘാടനം ചെയ്തത്. ഫ്‌ളോട്ടിംഗ് പാലത്തിനുണ്ടായ തകരാര്‍ ഗുരുതരമല്ലെങ്കിലും ഇനി ഇത് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പത്തോളം ലൈഫ് ഗാര്‍ഡുമാരെയാണ് ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

കേരളത്തില്‍ കോഴിക്കോട്ട് ജില്ലാ ടൂറിസ്റ്റ് പ്രമോഷന്‍ കൗണ്‍സിലിന്റെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ അടുത്തിടെ കോഴിക്കോട് ബേപ്പൂർ ബീച്ചിൽ ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തക്ഷമമാണ്. തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്ക് കഴിയുമെന്നതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസേനെ ഇവിടെക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
[masterslider id="10"]

Related posts