പ്രഫുൽ ഖോഡാ പട്ടേൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക്

ഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റാണ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹിയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണോയെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. നിലവില്‍ എസ്.എച്ച്‌ അനില്‍ ബൈജാലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ നിയമപരിഷ്‌കാരങ്ങള്‍ ദ്വീപില്‍ ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us