ഡിഎംകെ മന്ത്രിയുടെ മകൾക്ക് ഭീഷണി

ബെംഗളൂരു:  ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ ഡിഎംകെ മന്ത്രിയുടെ മകൾക്ക് നേരെ വധഭീഷണി. ഹിന്ദു സംഘടനയാണ് വിവാഹം നടത്തികൊടുത്തത്.

തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു.

തമിഴ്‌നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ മകളാണ് ജയലക്ഷ്മി. തന്നെയും ഭർത്താവിനെയും അച്ഛൻ ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ബെംഗളൂരുവിലാണ് ദമ്പതികൾ ഉള്ളത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്‍റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു പദ്ധതി തന്നെ അവതരിപ്പിച്ചിരുന്നു. മറ്റ് ജാതികളില്‍ നിന്നും വിവാഹം കഴിക്കുന്ന ആദി ദ്രാവിഡര്‍, പട്ടിക വര്‍ഗ്ഗ സമുദായങ്ങള്‍ക്ക് സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നേതാക്കളുടെ ജീവിതത്തില്‍ ഇതിനെല്ലാം വിലക്കാണെന്നും നല്ല ദളിത് വിരുദ്ധ ജാതിബോധം ഡിഎംകെ നേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നും മകള്‍ ജയ്‌ലക്ഷ്മി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts