സ്കൂൾ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലെ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ രൂപീകരിച്ചത് പോലെ, വർഷം ഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന തങ്ങളുടെആവശ്യം മാതാപിതാക്കൾ ആവർത്തിച്ചു.

രാജസ്ഥാൻ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത്തരം സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്തും അത്തരമൊരു സമിതി രൂപീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു, നിലവിലെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മുമ്പാകെ ആവശ്യം ഉന്നയിക്കും, ”എന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

വർഷം 50 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകാൻ അവർ ശ്രമിക്കുന്നതായി ഒരു രക്ഷിതാക്കളുടെ സംഘടനയുടെ പ്രതിനിധി പറഞ്ഞു. വർഷത്തെ പ്രവേശനത്തിനായി കഴിഞ്ഞ വർഷത്തെ ബാക്കി നിൽക്കുന്ന ഫീസുകൾ സ്കൂളുകൾ ആവശ്യപ്പെടുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.

ഫീസ് അടക്കാത്തതിന്റെ പേരിൽ സ്കൂളുകൾ കുട്ടികളെ  ക്ലാസുകളിൽ കയറാൻ അനുവദിക്കുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷിതാക്കൾ പരിഹാരത്തിനായി കർണാടക ബാലാവകാശ കമ്മീഷനെ സമീപിക്കുന്നുണ്ട്. ഫീസ് അടയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും പ്രാദേശിക അധികാരികൾ പരാതികളോട് ശരിയായി പ്രതികരിക്കുന്നില്ല,” എന്ന് രക്ഷിതാക്കളുടെ സംഘടനയിലെ ഒരു പ്രതിനിധി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts