വ്യാജ ആർ.ടി.പി.സി.ആറുമായി അതിർത്തി കടക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ

മംഗളുരു: കാസറഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തേക്ക് വ്യാജ ആർ.ടി.പി.സി.ആറുമായി കടക്കാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് പേരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്ന തലപ്പാടിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണ് അറസ്റ്റ്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

കാസറഗോഡ് സ്വദേശികളായ അബ്ദുൾ തമീം (19), ഹസീൻ (31), ഹാദിൽ (25), ഇസ്മായിൽ (48), കബീർ എ.എം. (24), അബൂബക്കർ (28) മംഗളൂരു സ്വദേശിയായ പടിൽ മുഹമ്മദ് ഷെരീഫ് (34), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രകാരവും, കർണാടക എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരവുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts