നോർക്ക ഇൻഷുറൻസ് കാർഡിനുള്ള അപേക്ഷകൾ നൽകി കർണാടക മലയാളി കോൺഗ്രസ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ  നേതൃത്വത്തിൽ നടന്നു വരുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകുന്നതിനായി രണ്ടാഘട്ടത്തിൽ സമാഹരിച്ച അപേക്ഷകൾ കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നിജോമോൻ, ദാസറഹള്ളി മണ്ഡലം സെക്രട്ടറി ഫിലിപ്പ് .എം .ടി  എന്നിവരുടെ നേതൃത്വത്തിൽ നോർക്ക റൂട്ട്സ് ഓഫീസിൽ സമർപ്പിച്ചു.

നോർക്ക റൂട്ട്സ് ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി .18 മുതൽ 70 വയസ്സുവരെയുള്ള  മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ  മൂന്നു വർഷത്തേയ്ക്ക്  നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. അപകടത്തെ തുടർന്ന്  മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ  സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക .

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

കർണാടക മലയാളി കോൺഗ്രസ്സിന്റെ എല്ലാ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും അടുത്ത ഘട്ടത്തിലേക്കുള്ള നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് ലഭ്യമാക്കുവാനുള്ള അപേക്ഷകൾ സമാഹരിച്ചു വരുന്നതായി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts