ബെംഗളൂരു: മൂന്ന് ദിവസങ്ങളിലായി ബിബിഎംപി ഓഫീസുകളിൽ നടത്തിയ റെയ്ഡിനു ശേഷം, പത്തോ അതിലധികമോ നിലകളുള്ള എല്ലാ കെട്ടിടങ്ങളുടെയും രണ്ടോ അതിലധികമോ ഏക്കറിൽ നിർമ്മിച്ച അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെയും രേഖകൾ പരിശോധിക്കാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) തീരുമാനിച്ചു.
ട്രാൻസ്ഫറബിൾ ഡെവലപ്മെന്റ് റൈറ്റ്സ് (ടിഡിആർ), പരസ്യം, ബിബിഎംപിയുടെ റവന്യൂ, ഫിനാൻസ് വിഭാഗങ്ങളിലായി വലിയ വ്യതിയാനങ്ങൾ കണ്ടതായി അഴിമതി നിരീക്ഷണ സമിതി പറഞ്ഞു. കൂടാതെ ചില വകുപ്പുകൾക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ എസിബി തിട്ടപെടുത്തുമ്പോൾ, മറ്റു പലതിലെയും ക്രമക്കേടുകൾ മൂലമുണ്ടായ തട്ടിപ്പ് ഇനിയും കണക്കാക്കിയിട്ടില്ലെന്നാണ് എസിബി പറയുന്നത്.
സ്കൈവാക്ക് പരസ്യങ്ങളിൽ നിന്ന് 37 കോടിയും ബസ് സ്റ്റോപ്പ് പരസ്യങ്ങളിൽ നിന്ന് 6 കോടിയും ഉൾപ്പെടെ 300 കോടി രൂപ വരുമാനം നേടുന്നതിൽ ബിബിഎംപിയുടെ പരസ്യ വിഭാഗം പരാജയപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ടിഡിആർ, ടൗൺ പ്ലാനിംഗ് വിഭാഗങ്ങളിലും വലിയ തോതിലുള്ള ക്രമക്കേടുകൾ എസിബി കണ്ടെത്തിയട്ടുണ്ട്. കൂടാതെ പദ്ധതികൾ അംഗീകരിക്കുന്നത് മുതൽ ഒക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) നൽകുന്നതുവരെയുള്ള നിരവധി ക്രമക്കേടുകളിൽ നഗരാസൂത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസിബി പറഞ്ഞു.
200 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം മൂന്ന് സോണൽ ഓഫീസുകളിലായി 33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എസിബി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]