ബിബിഎംപി ചീഫ് എൻജിനീയർക്കെതിരെ കർണാടക ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു.

ബെംഗളൂരു: നഗരത്തിലെ കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹാജരാകാതിരുന്നതിന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എൻജിനീയർ ഇൻ ചീഫിനെതിരെ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

കഴിഞ്ഞ വാദത്തിനിടെ ചൊവ്വാഴ്ച ഹാജരാകാൻ എൻജിനീയർ ഇൻ ചീഫിനോട് കോടതി നിർദേശിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. റോഡിലെ കുഴികൾ കാരണം യാത്രക്കാരുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കോടതി വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

വാറണ്ട് നടപ്പിലാക്കാനും ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കാനും സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

വിജയൻ മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടുത്ത വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. എഞ്ചിനീയർ ഇൻ ചീഫിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഉദ്യോഗസ്ഥന് അസുഖമാണെന്ന് ബിബിഎംപി അഭിഭാഷകൻ വി ശ്രീനിധി കോടതിയെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
[masterslider id="10"]

Related posts

Click Here to Follow Us