വൻ അഴിമതിയും കുടിശ്ശികയും;സർക്കാരിനെതിരെ കരാറുകാർ രംഗത്ത്

ബെംഗളൂരു : പദ്ധതികൾ നൽകുന്നതിലെ അഴിമതിയുടെ പേരിൽ സർക്കാരിനെതിരെ കരാറുകാർ രംഗത്ത്.ഒരു കരാർ അംഗീകരിക്കുന്നതിനുള്ള ടെണ്ടർ തുകയുടെ 30% വരെയും, ലെറ്റർ ഓഫ് ക്രെഡിറ്റ് റിലീസിനായി 5%-6% വരെയും ആവശ്യപ്പെടുന്ന മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മറ്റുള്ളവരും കരാറുകാരെ “പീഡിപ്പിക്കുന്നു” എന്ന് കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കരാറുകാർ പരാതി നൽകി.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഒക്‌ടോബർ അവസാനത്തോടെ 17,000 കോടി രൂപയുടെ ബില്ലുകൾ നൽകാനുണ്ടെന്ന് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.“കോൺട്രാക്ടർമാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ടെണ്ടർ ക്ഷണിക്കുക,”എന്നതാണ് അവരുടെ പ്രധാന ആവിശ്യം.കൂടാത്ത ടെണ്ടറിന്റെ ഇത്രയും വലിയ വിഹിതം കൈക്കൂലിയായി നൽകിയാൽ ഗുണനിലവാരമുള്ള ജോലികൾ എങ്ങനെ നിർവഹിക്കാനാകുമെന്ന് അസോസിയേഷൻ ചോദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts