ക്രിസ്ത്യൻ യുവാവിനോട് ക്ഷേത്ര പരിസരത്തുനിന്ന് പുറത്തു പോകാൻ അധികൃതർ ; വീഡിയോ വൈറലാകുന്നു

ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യയിലെ ഒരു ക്ഷേത്ര മൈതാനത്ത് ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഒരു യുവാവിനെ  ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തടഞ്ഞു. ക്ഷേത്ര ഉദ്യോഗസ്ഥനും യുവാക്കളുടെ സംഘവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഔദ്യോഗികമായ പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

സുള്ള്യ താലൂക്കിലെ ജയനഗറിലെ കോരഗജ്ജ ദേവീ ക്ഷേത്രപരിസരത്താണ് ശനിയാഴ്ച സംഭവം അരങ്ങേറിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ക്ഷേത്ര സമിതി അംഗം പ്രവീൺ എതിർത്തു. അവരുടെ കൂട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന ക്രിസ്ത്യാനിയായ ഒരാളോട് ഉടൻ ക്ഷേത്ര പരിസരം വിട്ടുപോകാൻ ആവശ്യപ്പെട്ടു.

  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം യുവാക്കളുമായി പ്രവീൺ തർക്കിക്കുന്നത് വീഡിയോയിൽ കാണാം. ഇക്കാര്യത്തിൽ പോലീസിനു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സുള്ള്യ പോലീസ് ഇൻസ്പെക്ടർ നവീൻ ചന്ദ്ര ജോഗി പറഞ്ഞു. വ്യാപകമായി പങ്കിട്ട വീഡിയോ പൊതുജനങ്ങൾ അദ്ദേഹത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു.

ക്ഷേത്രപരിസരം ഒരു സ്വകാര്യ ഇടമായതിനാൽ പരാതി ലഭിച്ചാൽ നിയമപരമായ ഉപദേശം തേടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവം. കർണാടക കമ്മ്യുണൽ ഹാർമണി ഫോറത്തിലെ ആക്ടിവിസ്റ്റ് സുരേഷ് ഭട്ട് ബക്രബയിൽ പറയുന്നതനുസരിച്ച്, ഈ വർഷം ജൂൺ 30 വരെ 51 സാമുദായിക സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us