മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും വ്യാപകമായി ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നു. കോവിഡ് വ്യാപനം തുടങ്ങിയശേഷം ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകൾ പിടിച്ചെടുത്തെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് (ഡി.സി.ഡി.) വെളിപ്പെടുത്തി.

ഗുണനിലവാമില്ലാത്ത മരുന്നുകളിൽ പനിയ്ക്കുള്ള മരുന്നുകൾ മുതൽ പ്രമേഹത്തിനുള്ള മരുന്നുകൾ വരെയുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരുന്നുകൾ വിൽക്കുന്നത്. വലിയ ലാഭം ലഭിക്കുന്നതിനാൽ മെഡിക്കൽ സ്റ്റോറുകൾ വ്യാപകമായി ഇത്തരം മരുന്നുകൾ വിറ്റഴിക്കുന്ന പ്രവണതയുണ്ട്.

ഇത്തരം മരുന്നുകൾ ഉത്പാദിപ്പിക്കുന്ന നാലു കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ഒട്ടേെറ മെഡിക്കൽ സ്റ്റോറുകൾക്ക് ഡി.സി.ഡി. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുമുണ്ട്.

  രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? 'ഗീതാ ഗോവിന്ദം' വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!

കോവിഡ് കാലത്ത് സംസ്ഥാനത്തേക്ക് വ്യാജമരുന്നുകളുടെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെയും ഒഴുക്ക് വർധിച്ചു. രാജ്യത്ത് വ്യാജ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ വിപണിയിലെത്തുന്ന സംസ്ഥാനങ്ങളിൽ പത്താമതാണ് കർണാടകത്തിന്റെ സ്ഥാനം. വിപണിയിലെത്തുന്ന വ്യാജ ഉത്പന്നങ്ങളിൽ വലിയൊരു വിഭാഗം മരുന്നുകളാണ്.

ഇത്തരം മരുന്നുകളിൽ പനി, കഫ്‌ സിറപ്പുകൾ, പ്രമേഹത്തിനുള്ള മരുന്നുകൾ, ത്വക് സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, വൈറ്റമിൻ ഗുളികകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികളുടെ പേരിലാണ് ഇത്തരം മരുന്നുകൾ ബഹുഭൂരിപക്ഷവും എത്തിയത്. മരുന്നുകളെക്കൂടാതെ സാനിറ്റൈസറുകളും ഗുണനിലവാരമില്ലാത്ത മുഖാവരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ച് മുതൽ ഈ വർഷം മേയ് വരെ 17,312 കുപ്പി സാനിറ്റൈസറാണ് ഡി.സി.ഡി. പിടിച്ചെടുത്തത്.

  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

ഉപയോഗത്തിന്റെ അളവ് കൂടിയാൽ ഗുരുതരമായ ത്വക് രോഗങ്ങൾക്കുവരെ ഇടയാക്കുന്ന രാസവസ്തുക്കൾകൊണ്ട് നിർമിച്ച സാനിറ്റൈസറുകളും പിടികൂടിയവയിലുണ്ട്. കോവിഡ് കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഇത്തരം സാനിറ്റൈസറുകൾ ഏറെയും വിപണിയിലെത്തിയത്. പിന്നീട് സാനിറ്റൈസറിന്റെ വില കുറഞ്ഞതോടെ വ്യാജ സാനിറ്റൈസറുകളുടെ വരവും കുറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
[masterslider id="10"]

Related posts

Click Here to Follow Us