കോവിഡ് ബാധിച്ച് മരിച്ച 1200 ഓളം പേരുടെ ചിതാഭസ്മം ഏറ്റുവാങ്ങാൻ ആളില്ല; മന്ത്രിയുടെ നേതൃത്വത്തിൽ കാവേരിയിൽ അന്ത്യകർമ്മങ്ങൾ നടത്തി നിമജ്ജനം ചെയ്തു.

ബെംഗളൂരു : ഏറ്റുവാങ്ങാൻ ആളില്ലാതെ കഴിഞ്ഞ രണ്ടാഴ്ചയായി ശ്മശാനങ്ങളിൽ കാത്തു വച്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം റവന്യുമന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ അന്ത്യകർമങ്ങളോടെ നിമജ്ജനം ചെയ്തു.

ബി.ബി.എം.പി.പരിധിയിലെ 12 ശ്മശാനങ്ങളിലായി സംസ്കരിച്ച 1200 പേരുടെയെങ്കിലും ചിതാഭസ്മം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല, ഇതിൽ 560 പേരുടെ ചിതാഭസ്മമാണ് വെവ്വേറെ കുടങ്ങളിലാക്കി നദിയിലൊഴുക്കിയത്.

മണ്ഡ്യ മലവളളി ബിലേക്കാവടിയിൽ നടന്ന ചടങ്ങിൽ ശ്രീരംഗപട്ടണയിൽ നിന്നുള്ള കാർമികനായ ഭാനുപ്രകാശ് ശർമ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ചടങ്ങുകൾ സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts