സമാന്തര റൺ‌വേകളുള്ള ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളമായി ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളം.

ബെംഗളൂരു: വടക്ക് ഭാഗത്തെ പുതുക്കിയ  റൺ‌വേയിൽ ലക്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം വ്യാഴാഴ്ച വിജയകരമായിടച്ച്ഡൗൺ ചെയ്തതോടെ, ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ‌എ‌എ) ദക്ഷിണേന്ത്യയിൽ സമാന്തര റൺ‌വേകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ വിമാനത്താവളമായി.

2020 ജൂണിൽ നവീകരണ പ്രവർത്തങ്ങൾക്കായി അടച്ചിരുന്ന വടക്കൻ റൺ‌വേയിൽ നിന്നുള്ള  ഫ്ലൈറ്റ്പ്രവർത്തനങ്ങൾ ഇതോട പുനരാരംഭിച്ചു.

വടക്കൻ റൺവേയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷനിൽ (ഡിജിസിഎ) ലഭിച്ചതായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബി എൽ )വക്താവ് സ്ഥിരീകരിച്ചു.

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് പ്രവർത്തന റൺ‌വേകൾ കർണാടകയിലെയുംഇന്ത്യയിലെയും വ്യോമയാനത്തിന് പ്രചോദനമാകുമെന്ന് അധികൃതർ അവകാശപ്പെട്ടു. “രണ്ട് റൺ‌വേകളുംബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ത്യയിലേക്കുള്ള പുതിയ കവാടമാക്കി മാറ്റുക എന്ന  ബി എലിന്റെ  ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും,”  എന്ന് ബി എൽ വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts