“ലോക്ക് ഡൗണോ ഭാഗിക ലോക്ക് ഡൗണോ ഇപ്പോൾ പരിഗണനയിൽ ഇല്ല”, ആരോഗ്യ മന്ത്രി കെ.സുധാകർ.

ബെംഗളൂരു : കോവിഡ് 19 രോഗികളുടെ എണ്ണം ബെംഗളൂരുവിലും കർണാടകയിലെ മറ്റ് പല ജില്ലകളിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ കർണാടകയിൽ പ്രത്ത്യേകമായി ബെംഗളൂരുവിൽ ഇനി ഒരു ലോക്ക് ഡൌൺ ഇപ്പോൾ ഉണ്ടാകും എന്ന അഭ്യുഹങ്ങളിൽ കഴമ്പില്ലെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ വ്യക്തമാക്കി. “ഒരു ലോക്ക് ഡൗണോ ഭാഗിക ലോക്ക് ഡൗണോ ഇപ്പോൾ പരിഗണനയിൽ ഇല്ല“, എന്ന് മന്ത്രി കെ  സുധാകർ ബെംഗളൂരുവിൽ അറിയിച്ചു .

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമെ വിദ്യാഭ്യാസായ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകു എന്ന് മന്ത്രി പറഞ്ഞു   “നമ്മൾ തെറ്റുകളിൽ നിന്നും പഠിക്കേണ്ടതുണ്ട് “ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കർണാടകയിൽ ഇന്നലെയും ആയിരത്തിൽ അധികം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 1445 പുതിയ കോവിഡ് 19 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ഇതിൽ 886 രോഗികൾ ബെംഗളൂരു നഗരജില്ലയിൽ നിന്നും ഉള്ളവരാണ്. കോവിഡ് 19 രണ്ടാം തരംഗത്തിൽ മരണസംഖ്യയും സംസ്ഥാനത്ത് ദിനംപ്രതി കൂടി വരുകയാണ് . ഇന്നലെ കർണാടകയിൽ 10 പേർ കോവിഡ് 19 ബാധിച്  മരണപ്പെട്ടു ഇതിൽ 4 പേർ തലസ്ഥാന നഗരിയിൽ നിന്നും ആണ്

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

14267 ആക്റ്റീവ് കോവിഡ് 19 കേസുകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
[masterslider id="10"]

Related posts