ആൾക്കൂട്ട നിയന്ത്രണം; പുതിയ നിബന്ധനകളുമായി കർണാടക സർക്കാർ.

ബെംഗളൂരു :  കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക നിബന്ധനകളുമായി കർണാടക സർക്കാർ സർക്കുലർ പുറത്തിറക്കി.

സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് മുൻ നിർദ്ദേശപ്രകാരം ആയിരം ചതുരശ്ര മീറ്റർ തുറന്ന സ്ഥല പരിധിയിൽ 376 പേർക്ക് അനുമതി നൽകിയിരുന്നത് മാറ്റമില്ലാതെ തുടരുമെങ്കിലും  പുതിയ സർക്കുലർ പ്രകാരം കെട്ടിടങ്ങൾ ക്കുള്ളിൽ  സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 200 പേരായി കുറച്ചിട്ടുണ്ട്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ആരോഗ്യകാര്യ അഡീഷണൽ സെക്രട്ടറി ജാവേദ് അക്തർ വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം  ജന്മദിനാഘോഷങ്ങൾക്ക് 50 പേരും  മരണാനന്തര ചടങ്ങുകൾക്ക് തുറന്ന സ്ഥലത്ത്  100 പേർക്ക് അനുമതി ഉണ്ടെങ്കിലും അടഞ്ഞ സ്ഥലങ്ങൾ ആണെങ്കിൽ പരമാവധി 50 പേർക്കാണ് അനുമതി. സംസ്കാര ചടങ്ങുകൾക്ക് 50 പേരിൽ കൂടാൻ പാടില്ല എന്നും നിബന്ധനയുണ്ട്.

മറ്റ് പരിപാടികൾക്ക് പരമാവധി പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം അനുവദനീയമായ സ്ഥല പരിധിയിൽ ആണെങ്കിൽ  100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts