കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും…

ബെംഗളൂരു : കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന.അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും,നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തവര്‍ക്ക് റാപ്പിഡ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കും,തുടര്‍ന്ന് 7 ദിവസം ക്വരന്റീന്‍ ആവശ്യമാണ്.

കഴിഞ്ഞ 14 ദിവസം കേരളത്തില്‍ നിന്ന് നഗരത്തില്‍ എത്തിയ എല്ലാവരും പരിശോധനക്ക് വിധേയരാകണം,ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിര്‍ദേശം ഇതുവരെ പുറത്ത് വന്നിട്ടില്ല.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് മുന്‍പ് തന്നെ സാങ്കേതിക ഉപദേശക സമിതി മുന്‍പ് തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നഗരത്തിലെ ഒരു നഴ്സിംഗ് കോളേജിലെ 40 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇങ്ങനെ ഒരു നിര്‍ദേശം ഉയര്‍ന്നത്,ഇതില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്ന് എത്തിയവര്‍ ആയിരുന്നു.

ഔദ്യോഗിക നിര്‍ദേശം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ്‌ എന്ന് ബി.ബി.എം.പി.കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ്‌ പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്
[masterslider id="10"]

Related posts