താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

കോഴിക്കോട്താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെപെടുത്തി.

ചുരം റോഡിന്‍റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം.

ഒരു മാസത്തേക്കാണ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിരിക്കുന്നത്.

ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണവും 12 കിലോ മീറ്റർ ദൂരത്തിൽ ടാറിംങുമാണ് ചുരം നവീകരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്നത്.

മാർച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

തുടർന്നാണ് അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്ന് മുതൽ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.

രാവിലെ അഞ്ച് മുതൽ 10 വരെ എല്ലാ ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തും.

ഈ സമയത്ത് യാത്രക്കാർക്കായി കെഎസ്ആർടിസി മിനി സർവീസ് ഏർപ്പെടുത്തും.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്.

ടാറിംങ് നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts