എസ്‌.എം.കൃഷ്ണയുടെ പേരമകൻ ഇനി ഡി.കെ.ശിവകുമാറിൻ്റെ മകൾക്ക് സ്വന്തം.

ബെംഗളൂരു : കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി.

കഫേ കോഫി ഡേ സ്ഥാപകന്‍ പരേതനായ വി.ജി. സിദ്ധാര്‍ത്ഥയുടെ മകനും ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമര്‍ത്യ ഹെഗ്‌ഡെയാണ്​ വരന്‍.

ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ്​ വിവാഹ ചടങ്ങ്​ നടന്നത്​.

ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്‍റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ്​ സിദ്ധാര്‍ഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്​.എം കൃഷ്ണയുമായി അദ്ദേഹം പാര്‍ട്ടിയിലുള്ള കാലത്ത്​ തുടങ്ങിയ സുഹൃദ്​ബന്ധം, കൃഷ്​ണ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷവും ഡി.കെ മുറിയാതെ സൂക്ഷിച്ചിരുന്നു.

2018 ജൂലൈ 31ന്​ സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നതിന്​ മുമ്പ്​ തന്നെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ വിയോഗത്തെ തുടര്‍ന്ന്​ വിവാഹം നീട്ടിവെക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts