പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ ഈസ്റ്റ് മേഖലാ”സുഗതാഞ്‌ജലി” ജൂനിയർ വിഭാഗം കവിത ആലാപന മത്സരം നടന്നു .
മത്സരഫലം:ഒന്നാം സ്ഥാനം ഏകനാഥ് കൃഷ്ണ (KNSS ഹോരമാവു , പൂമ്പാറ്റ ) രണ്ടാം സ്ഥാനം പ്രാർത്ഥന എസ് (പഠനംപാല്പായസം)
രതി സുരേഷ് , അർച്ചന സുനിൽ , സ്മിത മനോജ് എന്നിവർ
വിധികർത്താക്കളായി.
മലയാളം മിഷൻ കർണാടകം കോഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് ദാമോദരൻ കെ , സെക്രട്ടറി ടോമി ആലുങ്കൽ , പ്രോഗ്രാം കോഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി , ഈസ്റ്റ് സോൺ അംഗങ്ങളായ അനൂപ് കെ , മീര നാരായണൻ പ്രശാന്ത് ടി. എസ് , ലന്യ, ജീന, ശിവദാസ് , അമ്പിളി എന്നിവർ സംസാരിച്ചു.
പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന ” സുഗതാഞ്‌ജലി ” കവിത ആലാപന മത്സരം ബാംഗ്ലൂർ സൗത്ത് മേഖലയിൽ, ഫെബ്രുവരി 13 ശനിയാഴ്ച 5 pm ന് ഗൂഗിൾ പ്ലാറ്റഫോമിൽ ഓൺലൈൻ ആയി നടന്നു.
സുഗത കുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചുകൊണ്ടുള്ള മത്സരത്തിൽ, ജൂനിയർ വിഭാഗത്തിൽ യെല്ലനഹള്ളി നന്മ നന്ദി വുഡ്‌സ് മലയാള പഠന കേന്ദ്രത്തിലെ മൈഥിലി നെന്മേലിൽ ഒന്നാം സ്ഥാനവും മോർ ഔഗേൻ ചാപ്പൽ ബെന്നാർഘട്ട റോഡ് പഠന കേന്ദ്രത്തിലെ കുര്യൻ ജോൺ രണ്ടാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ, ഒന്നാം സ്ഥാനം ചന്തപ്പുര ഹുസ്‌കർ ഗേറ്റ് സാന്ദീപനി പഠന കേന്ദ്രത്തിലെ, ആര്യ ലക്ഷ്മിക്കും , രണ്ടാം സ്ഥാനം ഇലക്ട്രോണിക് സിറ്റി നന്മ പഠന കേന്ദ്രത്തിലെ ദ്യുതി ശ്യാമിനുമാണ് .
വിജയികൾക്ക്, മലയാളം മിഷൻ കർണാടക ചാപ്റ്റർ തലത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയും.
മലയാളം മിഷൻ കർണാടക സ്റ്റേറ്റ് ചാപ്റ്റർ കോ ഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് കെ. ദാമോദരൻ , സെക്രട്ടറി ടോമി ആലുങ്കൽ,മധ്യ മേഖല കോ ഓർഡിനേറ്റർ നൂർ മുഹമ്മദ്, സതീഷ് തോട്ടശേരി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ബാംഗ്ലൂർ സൗത്ത് മേഖലയിൽ നടന്ന പരിപാടിക്ക് മേഖല കോ ഓർഡിനേറ്റർ ജോമോൻ സ്റ്റീഫൻ, മലയാളം മിഷൻ അദ്ധ്യാപകരായ ഹിത വേണുഗോപാലൻ ,ടോമി മാത്യു, ബിന്ദു മാടമ്പിള്ളി എന്നിവർ നേതൃത്വം നൽകി.
MM ബാംഗ്ലൂർ സൗത്ത് ടീമിന് വേണ്ടി ജോമോൻ സ്റ്റീഫൻ അറിയിച്ചതാണ് ഇക്കാര്യം.
മലയാളം മിഷൻ ഈസ്റ്റ് മേഖലാ സുഗതാഞ്‌ജലി കവിതാലാപന മത്സരത്തിന്റെ സീനിയർ വിഭാഗം മത്സരഫലം
വിജയികൾ
ഒന്നാം സ്ഥാനം -റേച്ചൽ സൂസൻ അലക്സ് (st തോമസ് ഓർത്തഡോൿസ് ചർച് ബനസവാടി )
രണ്ടാം സ്ഥാനം-ഭവ്യ ദാസ്
(കൈരളി വെൽഫെറെ അസോസിയേഷൻ ടിസി പാളയ )
ഇന്ദിര ബാലൻ , രേഖ പി മേനോൻ , കല ജി കെ എന്നിവർ
വിധികർത്താക്കളായി.
മലയാളം മിഷൻ റെജിസ്ട്രർ സേതുമാധവൻ, കോഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് ദാമോദരൻ കെ , സെക്രട്ടറി ടോമി ആലുങ്കൽ , പ്രോഗ്രാം കോഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരീ ഈസ്റ്റ് സോൺ കൺവീനർ അനൂപ് കെ, സെൻട്രൽ സോൺ കൺവീനർ നൂർ മുഹമ്മദ് , സൗത്ത് സോൺ കൺവീനർ ജോമോൻ സ്റ്റീഫൻ , മീര നാരായണൻ , ശിവദാസ് , അമ്പിളി, പ്രശാന്ത് ടി എസ് , ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related