ആന്ധ്രയിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച് നഗരത്തിൽ വിതരണം നടത്തിയ മലയാളി യുവാക്കൾ പിടിയിൽ;12 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.

ബെംഗളൂരു: ആന്ധ്ര പ്രദേശിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും  നഗരത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ മലയാളി യുവാക്കളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്  പിടികൂടി.

മുഹമ്മദ് ഫാരിസ് (27),അനഗേഷ് (26), എന്നിവരാണ് സി.സി.ബി.യുടെ  പിടിയിലായത്.

ദൊഡ്ഡനക്കുന്തി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് സി.സി.ബി.തിരച്ചിൽ നടത്തിയതും 2 പേർ പിടിയാലായതും.


ആന്ധ്രപ്രദേശിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിരുന്നതായും കോളേജ് വിദ്യാർഥികൾക്കിടയിൽ ആണ് ലഹരി വസ്തുക്കൾ വിറ്റിരുന്നത് എന്നും സി.സി.ബി ഉദ്യോഗസ്ഥൻ അറിയിച്ചു.

  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ

ഇവരിൽനിന്ന് 1.3 ലിറ്റർ ഹാഷിഷ് ഓയിലും രണ്ടുകിലോ കഞ്ചാവും പിടികൂടി. 12 ലക്ഷം രൂപയാണ് ഇവയുടെ മതിപ്പുവില.

  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

ചെറു പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിവെച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

സമഗ്ര അന്വേഷണത്തിനായി ഇരുവരെയും മഹാദേവപുര പോലീസിനു കൈമാറിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!
[masterslider id="10"]

Related posts