ബെംഗളൂരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ദേശീയ അന്വേഷണ ഏജൻസി.

ബെംഗളൂരു : കഴിഞ്ഞ വർഷം ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന കലാപം തികച്ചും ആസൂത്രിതമായി രൂപപ്പെട്ടതാണെന്ന് എൻ.ഐ.എ.

പ്രത്യേക കോടതിയിൽ സമർപ്പിച്ച 667 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

247 പ്രതികളെ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു.

പുലികേശി നഗർ കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിനെ തുടർന്ന്, എം.എൽഎയുടെ വീടും രണ്ടു പോലീസ് സ്റ്റേഷനുകളും ജനക്കൂട്ടം അക്രമിക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയുമായിരുന്നു

കേസിൽ മൂഖ്യആസൂത്രകനായ സൈദ് സാദിഖ് അലിക്ക് വാഹനങ്ങൾ കത്തിച്ചതിലുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ.

ബി.ബി.എം.പി. മുൻ മേയറും കോൺഗ്രസ് നേതാവുമായ ആർ. സമ്പത്ത് രാജ്, മുൻ കോർപ്പറേറ്റർ അബ്ദുൾ റാക്കിബ് സാക്കിർ തുടങ്ങിയവരെ കേസ് അന്വേഷിക്കുന്ന സി.സി.ബി. അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 11-ന് രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പോലീസ് വെടിവെപ്പിൽ നാലുപേർ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us