ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ വെസ്റ്റ് മേഖലയുടെയും മൈസൂരു മേഖലയുടെയും “സുഗതാഞ്ജലി” കാവ്യാലാപന മത്സരങ്ങൾ നടന്നു.
വെസ്റ്റ് മേഖലാ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രാജരാജേശ്വരി നഗർ മലയാളസമാജത്തിൽ നിന്നുള്ള ലക്ഷമൺ ഗോവിന്ദ്. എച്ച്ഒന്നാം സ്ഥാനവും, മൈഥിലി ദീപു കൃഷ്ണ രണ്ടാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ
ഒന്നാം സ്ഥാനത്തിന് രോഹിത് ആർ നായരും രണ്ടാം സ്ഥാനത്തിന്
അനന്യ. എ.ഉണ്ണിത്താനും അർഹരായി.
ഇന്ദിര ബാലൻ, അനിത പ്രേംകുമാർ എന്നിവർ മത്സരത്തിന്റെ വിധി നിർണ്ണയിച്ചു. മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ ദാമോദരൻ,
സെക്രട്ടറി ടോമി ആലുങ്കൽ,
വെസ്റ്റ് സോൺ സെക്രട്ടറി സതീഷ് തോട്ടശ്ശേരി എന്നിവർ സംസാരിച്ചു.
വെസ്റ്റ് സോൺ കോർഡിനേറ്റർ
ജിസ്സോ ജോസ്, ഡോ.ജിജോ,
പഠന കേന്ദ്രങ്ങളിലെ കോർഡി
നേറ്റർമാരായ ജിഷ.എം. പി , ജോമി തെങ്ങനാട്ട് എന്നിവർ നേതൃത്വം നൽകി.
മൈസൂരു മേഖല മത്സരത്തിൽ വിജയികളായവർ
ജൂനിയർ വിഭാഗം – ഒന്നാം സ്ഥാനം : റിയ ആൻ (മൈത്രി മലയാളം പാഠശാല)
രണ്ടാം സ്ഥാനം : ഗൗരി പി.ഡി. മ്രുദ്രമലയാളവേദി) സീനിയർ : ഒന്നാം സ്ഥാനം – നിഹാര എസ് മഹേഷ് (സുധ സ്റ്റഡി സെന്റർ ) രണ്ടാം സ്ഥാനം – തനിഷ്ക എം.വി (മൈത്രി മലയാളം പാഠശാല)
സുദർശൻ കെ.ആർ, ജിഷ ടി.വി, അശ്വതി പ്രദീപ്, സുധ, ഷൈനി പ്രകാശൻ എന്നിവർ വിധികർ ത്താക്കളായിരുന്നു. മിഷൻ ഭാരവാഹികളായ
കെ. ദാമോദരൻ ,ടോമി ആലുങ്കൽ , ഷാഹിന ടീച്ചർ
എന്നിവർ സംസാരിച്ചു
സുരേഷ് ബാബു, പ്രദീപ് കുമാർ , കെ.പി. എൻ പൊതുവാൾ, ദേവി പ്രദീപ്, ശശിധർ, രാധിക.
എന്നിവർ നേതൃത്വം നൽകി.