മറവി- മാനസികരോഗ പരിപാലനകേന്ദ്രം: സർക്കാർ തലത്തിലെ ആദ്യത്തേത് നഗരത്തിൽ ഒരുങ്ങുന്നു

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന രോഗികളെ പരിപാലിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ആദ്യ സംരംഭം ബെംഗളൂരു നിം ഹാൻസ് അധീനതയിൽ പ്രവർത്തനത്തിന് സജ്ജമാക്കുന്നു. സർക്കാർ അധീനതയിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്.

മാനസിക വിഭ്രാന്തിയും മറവി രോഗവും മൂലം ദൈനംദിന ജീവിതചര്യകൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത രോഗികളെ പരിപാലിക്കുന്നതിനായി നിലവിൽ സ്വകാര്യമേഖലയിൽ 15 ഓളം ഇതുപോലെയുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ഇത്തരം രോഗികളെ പരിപാലിക്കുന്നതിന് ഉള്ള ചെലവ് പ്രതിമാസം 25,000 രൂപ മുതൽ ഒരു ലക്ഷം വരെ ആണെന്നിരിക്കെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള രോഗികൾക്ക് സ്വകാര്യമേഖലയിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ അപ്രാപ്യമാണ്.

സർക്കാർതലത്തിൽ ഇങ്ങനെയുള്ള ഒരു സംരംഭം നിലവിലില്ല. രാജ്യത്തെ ആദ്യത്തെ പരിപാലനകേന്ദ്രം ആണ് നിംഹാൻസ് അധീനതയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ 40 അന്തേവാസികൾക്ക് പരിപാലന പ്രവേശനം നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
[masterslider id="10"]

Related posts