20 കിലോ കഞ്ചാവുമായി 3 മലയാളികൾ പിടിയിൽ !

ബെംഗളൂരു: നഗരത്തിൽ  20 കിലോ കഞ്ചാവുമായി മൂന്നുമലയാളി യുവാക്കൾ പിടിയിൽ.

തൃശ്ശൂർ സ്വദേശി ആന്റണി (31),എറണാകുളം സ്വദേശി അസ്‌ലം (28), സർജാപൂരിൽ താമസക്കാരനായ മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് ഇലക്ട്രോണക് സിറ്റി ഫേസ് രണ്ടിൽ വച്ച് നാർക്കോട്ടിക് സെല്ലിൻ്റെ പിടിയിലായത്.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇലക്‌ട്രോണിക് ഇവർ പിടിയിലായത്.

ആന്ധ്രാപ്രദേശ്,ഒഡിഷ, എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

പുതുവത്സരാഘോഷത്തിന് നഗരത്തിൽ വിൽപ്പനയ്ക്കെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts