കോവിഡ് വാക്സിൻ വിതരണം: നഗരത്തിൽ ഇന്ന് ഡ്രൈ റൺ

ബെംഗളൂരു: രാജ്യത്തുടനീളം കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഡ്രൈ റൺ ബെംഗളൂരു അർബൻ ഉൾപ്പടെ ഇന്ന് സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ സംഘടിപ്പിക്കും. ബെലഗാവി, കലബുറഗി, മൈസൂരു, ശിവമോഗ എന്നിവിടങ്ങളാണ് ഡ്രൈ റൺ നടത്തുന്ന മറ്റു ജില്ലകൾ. ഓരോ ജില്ലയിലും മൂന്നുകേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആരോഗ്യകേന്ദ്രത്തിലും താലൂക്കുതല ആരോഗ്യകേന്ദ്രത്തിലും പ്രാഥമികതല ആരോഗ്യകേന്ദ്രത്തിലും ഡ്രൈ റൺ നടത്തും. ഇതിന്റെ റിപ്പോട്ട് കേന്ദ്ര ആരോഗ്യവകുപ്പിന് കൈമാറും. കോവിഡ് വാക്സിൻ വിതരണത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കൽ,വാക്സിനേഷൻ നടത്തുന്ന സംഘത്തിന്റെ വിന്യാസം, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്‌ഡ്രിൽ, വിവരങ്ങളുടെ അവലോകനം, കംപ്യൂട്ടർ സംവിധാനത്തിലേക്കുള്ള അപ്‌ലോഡിങ്, വാക്സിനുകൾ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കൽ തുടങ്ങിയവയെല്ലാം ഡ്രൈറണ്ണിൽ ഉൾപ്പെടും.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

ഇവയുടെ ആകെ റിപ്പോർട്ടാണ് ഓരോ ജില്ലാകേന്ദ്രത്തിൽനിന്ന് ശേഖരിച്ച് സംസ്ഥാന ആരോഗ്യവകുപ്പിനും കേന്ദ്രത്തിനും കൈമാറുക. ഡ്രൈ റണ്ണിൽ കണ്ടെത്തുന്ന പോരായ്മകൾ പരിഹരിച്ചതിനുശേഷമായിരിക്കും വാക്സിൻ വിതരണം തുടങ്ങുക. അതത് ജില്ലയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാരാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അതേസമയം സംസ്ഥാനത്ത് വാക്സിൻ സംഭരിക്കാനും വിവിധസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കിവരുകയാണ്.

  ടൗൺഷിപ്പ് സന്ദർശനം; വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ റഫീഖ്

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വാക്സിനുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മുഴുവൻ ജില്ലാ ആശുപത്രികളിലും ശീതീകരിച്ച മുറികൾ നിർമിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. വാക്സിനുകൾ എത്തിത്തുടങ്ങിയാൽ സംസ്ഥാനത്ത് സുഗമമായി വിതരണം ചെയ്യാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
[masterslider id="10"]

Related posts

Click Here to Follow Us