വിമാനത്താവളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ തിങ്കളാഴ്ച മുതൽ

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനി 14 തീവണ്ടികളുടെ സർവീസുകൾ ഉപയോഗപ്പെടുത്താം.

http://88t.8a2.myftpupload.com/archives/61659

ബെംഗളൂരുവിൽ നിന്നും ബംഗാർപേട്ടിലേയ്ക്കും കോലാറിലേയ്ക്കുമുള്ള 8 തീവണ്ടികൾക്ക് വിമാനത്താവള സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കും. ഇതിനുപുറമേ കെ എസ് ആർ, യലഹങ്ക സ്റ്റേഷനുകളിൽ നിന്നായി ആറ് തീവണ്ടി സർവീസുകളും ആരംഭിക്കും.

പുതിയ തീവണ്ടി സൗകര്യം വിമാനത്താവളത്തിലെ നൂറുകണക്കിന് ജീവനക്കാർക്ക് ഗുണകരമാകും.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

മജെസ്റ്റിക്കിൽനിന്നും രാവിലെ 4 45 നും രാത്രി രാത്രി ഒമ്പതിനും സർവീസുകൾ ഉണ്ടാകും. യലഹങ്ക യിൽ നിന്ന് 6 30ന് ദേവന ഹള്ളി യിലേക്കും തിരിച്ച് വൈകിട്ട് 7 45 നും തീവണ്ടികൾ ഉണ്ടാകും.

രാത്രി 10 30 ന് ദേവനഹള്ളിയിൽനിന്ന് കണ്ടോൺമെന്റ്ലേക്ക് സർവീസുണ്ട്.

പുതിയ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള മൂന്നര കിലോമീറ്റർ യാത്രയ്ക്കായി തീവണ്ടി സമയക്രമനുസൃതമായി ഷട്ടിൽ ബസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

യലഹങ്ക യിൽ നിന്ന് 10 രൂപയും മെജസ്റ്റിക് നിന്നും 30 രൂപയുമാണ് തീവണ്ടി ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts