അഞ്ജനാപുര മെട്രോ റെയിൽ പാത: 4 സ്റ്റേഷനുകളിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തത് ചർച്ചയാകുന്നു.

ബെംഗളൂരു : യെലച്ചനഹള്ളി -അഞ്ജനാ പുര മെട്രോ റെയിൽ പാത പ്രവർത്തന സജ്ജമാകുന്നുവെന്ന വാർത്തയിൽ
ആവേശഭരിതരായ യാത്രക്കാർക്ക് അത്ര സന്തോഷകരം അല്ലാത്ത വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ഈ റെയിൽ പാതയിലെ അഞ്ച് സ്റ്റേഷനുകളിൽ നാലിലും പരിമിതമായ പാർക്കിംഗ് സൗകര്യം മാത്രമാണുള്ളത്.
ആറര കിലോമീറ്റർ ദൈർഘ്യമുള്ള ഈ രണ്ടാംഘട്ട പാത ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

കൊണനകുന്തെ, ദൊഡ്ഡകല്ലസാന്ദ്ര, വജ്രഹള്ളി, തലഘട്ടപുര, അഞ്ജനാപുര എന്നീ സ്റ്റേഷനുകളിൽ അഞ്ജനാപുര സ്റ്റേഷനിൽ മാത്രമാണ് വേണ്ടത്ര
പാർക്കിംഗ് സൗകര്യം ഉള്ളത്.

പാർക്കിംഗ് സൗകര്യത്തിൻ്റെ പരിമിതികളെ കുറിച്ചും വിപുലീകരണത്തെ കുറിച്ചും 2018 ൽ തന്നെ ചർച്ചചെയ്യപ്പെട്ടുവെങ്കിലും മെട്രോ റെയിൽ പാത വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ബി എം ആർ സി എ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

രണ്ടാം ഘട്ട പാതയിൽ ആവശ്യമായ പാർക്കിംഗ് സൗകര്യത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക പരിമിതികളും വേണ്ടത്ര പാർക്കിംഗ് സൗകര്യം ഏർപ്പാടാക്കാനുള്ള പ്രവർത്തനത്തിന് തടസ്സമുണ്ടാക്കിയയതായി പറയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts