ബെംഗളൂരു-മൈസൂരു റോഡിൽ യാത്രക്കാരുടെ വണ്ടി തടഞ്ഞ് കവർച്ച

ബെംഗളൂരു: ബെംഗളൂരു-മൈസൂരു റോഡിൽ കവർച്ച സംഘം വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ടിടത്തായി കാത്തുനിന്നവർ യാത്രക്കാരെ അക്രമിച്ച് സ്വർണാഭരണവും പണവും കവർന്നു.

മാണ്ഡ്യക്കടുത്ത് തുബിനകെരെ ദൊഡ്ഡബ്യാദരഹള്ളിയിലാണ് ആദ്യത്തെ സംഭവമുണ്ടായത്. രാത്രി മൈസൂരുവിൽനിന്നും മാണ്ഡ്യ ഭാഗത്തേക്കുപോയ ബൈക്ക് യാത്രികരായ സന്തോഷ്, ശ്രീനിവാസ് എന്നിവരാണ് കവർച്ചക്കിരയായത്.

ഇവരെ അക്രമിച്ച് കവർച്ച നടത്തിയത് റോഡരികിൽ കാത്തുനിന്ന രണ്ടുപേരാണ്. റോഡകരികിൽ ഒരു ബൈക്കുമായി കാത്തു നിൽക്കുകയായിരുന്നു കവർച്ചക്കാർ. ബൈക്കിൽ പെട്രോൾ തീർന്നുപോയതിനാൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരെ തടഞ്ഞുനിർത്തിയത്.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന് സംഘം രക്ഷപ്പെട്ടു.

രണ്ടാമത്തെ സംഭവം മാണ്ഡ്യക്കടുത്തുള്ള ഇന്ദുവലുവിലാണ് നടന്നത്. ഇവിടെ ചായക്കട നടത്തിവരുന്ന മാണ്ഡ്യ ഇന്ദിരാ കോളനി സ്വദേശി ശിവരാജ് ആണ് കവർച്ചക്കിരയായത്.

രാത്രി പത്ത് മണിയോടെ കടപൂട്ടി വീട്ടിലേക്ക് പോകുന്നവഴി റോഡരികിൽ ബൈക്കുമായി കാത്തുനിന്ന രണ്ടുപേരാണ് അക്രമിച്ച് കവർച്ചനടത്തിയത്. 15 ഗ്രാം തൂക്കമുള്ള സ്വർണമാല കവർന്നശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

രണ്ട് സംഭവങ്ങളും മണ്ഡ്യ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts